അയർലണ്ടിൽ വീട് നിർമ്മിക്കുമ്പോൾ പ്ലാനിങ് പെർമിഷൻ എടുക്കേണ്ടത് എങ്ങനെ? വീട് extension-ന് പ്ലാനിങ് പെർമിഷൻ വേണ്ടി വരുന്നത് എപ്പോഴൊക്കെ?

അയര്‍ലണ്ടില്‍ ഒരു വീട് നിര്‍മ്മിണമെങ്കില്‍ പ്ലാനിങ് പെര്‍മിഷന്‍ ലഭിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ നിലവിലെ വീട് വിപുലീകരിച്ച് പണിയാന്‍ (extension) ഉദ്ദേശിക്കുന്നെങ്കില്‍, പ്രത്യേക സാഹചര്യങ്ങളില്‍ പ്ലാനിങ് പെര്‍മിഷന്‍ ആവശ്യമായി വരും. വീട് കുറച്ച് കാലത്തേയ്ക്ക് വാടകയ്ക്ക് നല്‍കുകയാണെങ്കിലും പെര്‍മിഷന്‍ ആവശ്യമാണ്. ഇത്തരം എല്ലാ കാര്യങ്ങള്‍ക്കുമായി നിങ്ങളുടെ തദ്ദേശ സ്ഥാപനത്തെയാണ്‌സമീപിക്കേണ്ടത്. വേണ്ട നടപടിക്രമങ്ങളെപ്പറ്റി അവര്‍ വ്യക്തത വരുത്തിത്തരും. നിങ്ങള്‍ നടത്താനുദ്ദേശിക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പ്രദേശത്തെ development plan-ന് അനുസൃതമാണോ എന്നും ഇവിടെ നിന്നും അറിയാം. തദ്ദേശസ്ഥാപനമാണ് പെര്‍മിഷന്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

3 തരത്തിലാണ് പ്ലാനിങ് പെര്‍മിഷനുകള്‍ ഉള്ളത്: permission, outline permission, permission consequent on outline permission.

സാധാരണ നിലയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് permission ആണ് ഉപയോഗിക്കുക. Full permission എന്നും ഇത് അറിയപ്പെടുന്നു.

അതേസമയം ചില പ്രദേശങ്ങളില്‍ വീട് നിര്‍മ്മിക്കാനോ, നിങ്ങളുടെ വീടിന് വലിയൊരു extension നിര്‍മ്മിക്കാനോ planning authority-യുടെ സമ്മതം ആവശ്യമാണ്. ഈ സാഹചര്യത്തില്‍ outline permission വേണ്ടി അപേക്ഷിക്കേണ്ടതാണ്. പ്ലാന്‍, മറ്റ് അവശ്യ വിവരങ്ങള്‍ എന്നിവയാണ് അപേക്ഷയില്‍ ഉള്‍പ്പെടുത്തേണ്ടത്. ഇവ പരിശോധിച്ച് പ്രദേശത്ത് നിങ്ങള്‍ ഉദ്ദേശിക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനം നടത്താമോ എന്ന് അധികൃതര്‍ തീരുമാനമെടുക്കും. അധികൃതര്‍ ഇതിന് അനുമതി തന്നാല്‍ അടുത്തതായി consequent permisson വേണ്ടി അപേക്ഷിക്കണം. ഇതില്‍ നിര്‍മ്മാണപ്രവര്‍ത്തനത്തിന്റെ വിശദമായ രൂപരേഖ സമര്‍പ്പിക്കണം. ശേഷം മാത്രമേ നിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കൂ. സാധാരണയായി 3 വര്‍ഷമാണ് outline permission-ന്റെ കാലാവധി.

പ്ലാനിങ് പെര്‍മിഷനില്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത് തടവ്, പിഴ എന്നിവ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. അതേസമയം പ്രദേശത്ത് പെര്‍മിഷന്‍ വേണമെന്നറിയാതെയാണ് നിങ്ങള്‍ നിര്‍മ്മാണം നടത്തിയതെങ്കില്‍, നിര്‍മ്മാണത്തിന് ശേഷം പെര്‍മിഷനായി അപേക്ഷിക്കാം. എന്നാല്‍ പ്രദേശത്തെ നിയന്ത്രണങ്ങള്‍ക്കകത്ത് വരുന്നതല്ല നിര്‍മ്മാണപ്രവൃത്തിയെങ്കില്‍, കെട്ടിടം പൊളിക്കാന്‍ അധികൃതര്‍ക്ക് അധികാരമുണ്ട്.

പ്ലാനിങ് പെര്‍മിഷനായി അപേക്ഷ സമര്‍പ്പിച്ചാല്‍ 8 ആഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നാണ് ചട്ടം. എന്നാല്‍ അധികൃതര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമായി വന്നാലോ, തീരുമാനത്തിനെതിരെ ആരെങ്കിലും അപ്പീല്‍ പോയാലോ, കൂടുതല്‍ സമയം ആവശ്യമായി വന്നേക്കാം.

നിങ്ങള്‍ സമര്‍പ്പിച്ച അപേക്ഷയുടെ കോപ്പി എല്ലാവര്‍ക്കും കാണാന്‍ അര്‍ഹതയുണ്ട്. 20 യൂറോ ഫീസ് നല്‍കുകയാണെങ്കില്‍ അപേക്ഷ സംബന്ധിച്ച രേഖ ആര്‍ക്ക് വേണമെങ്കിലും ലഭിക്കുന്നതാണ്.

അപേക്ഷയില്‍ തദ്ദേശസ്ഥാപനം സമ്മതമറിയിച്ചാല്‍ അത് നിങ്ങളെ നോട്ടീസ് വഴി അറിയിക്കും. തദ്ദേശസ്ഥാപനത്തിന്റെ തീരുമാനത്തിനെതിരെ ആരും An Bord Pleanala-യില്‍ അപ്പീല്‍ പോയില്ലെങ്കില്‍, തീരുമാനമെടുത്ത് 4 ആഴ്ചയ്ക്കകം പെര്‍മിഷന്‍ ലഭിക്കുന്നതാണ്.

Extension നിര്‍മ്മിക്കുമ്പോള്‍

വീട് നിര്‍മ്മാണം പോലെ ചില അവസരങ്ങളില്‍ വീടിന് extension നിര്‍മ്മിക്കുമ്പോഴും പ്ലാനിങ് പെര്‍മിഷന്‍ ആവശ്യമാണ്. അതേസമയം ചില നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് പെര്‍മിഷന്‍ ആവശ്യമില്ല. പെര്‍മിഷന്‍ വേണ്ടാത്ത നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ പട്ടിക ചുവടെ:

  • വീടിന് പുറകില്‍ extension നടത്തുമ്പോള്‍, floor area-യുടെ വലിപ്പം 40 square metre-ല്‍ കൂടുന്നില്ലെങ്കില്‍ പ്ലാനിങ് പെര്‍മിഷന്‍ ആവശ്യമില്ല. ഈ നിര്‍മ്മാണം വീടിന്റെ ഉയരത്തെക്കാള്‍ അധികമാകരുത്. അതോടൊപ്പം വീടിന് പുറകിലെ open space-ന് 25 square metre-ല്‍ കുറവും ഈ നിര്‍മ്മാണപ്രവര്‍ത്തനം വരുത്താന്‍ പാടില്ല. നേരത്തെ നിങ്ങളുടെ വീടിന് extension നടത്തിയിട്ടുണ്ടെങ്കില്‍ (പ്ലാനിങ് പെര്‍മിഷന്‍ ലഭിച്ചതാണെങ്കിലും) പുതിയ extension കൂടി വരുമ്പോള്‍ രണ്ടിന്റെയും കൂടി floor area, 40 square metre-ല്‍ കൂടുതല്‍ ആകാന്‍ പാടില്ല.
  • വീടിന് പുറകില്‍ extension നടത്തുമ്പോള്‍, floor area-യുടെ വലിപ്പം 40 square metre-ല്‍ കൂടുന്നില്ലെങ്കില്‍ പ്ലാനിങ് പെര്‍മിഷന്‍ ആവശ്യമില്ല. ഈ നിര്‍മ്മാണം വീടിന്റെ ഉയരത്തെക്കാള്‍ അധികമാകരുത്. അതോടൊപ്പം വീടിന് പുറകിലെ open space-ന് 25 square metre-ല്‍ കുറവും ഈ നിര്‍മ്മാണപ്രവര്‍ത്തനം വരുത്താന്‍ പാടില്ല. നേരത്തെ നിങ്ങളുടെ വീടിന് extension നടത്തിയിട്ടുണ്ടെങ്കില്‍ (പ്ലാനിങ് പെര്‍മിഷന്‍ ലഭിച്ചതാണെങ്കിലും) പുതിയ extension കൂടി വരുമ്പോള്‍ രണ്ടിന്റെയും കൂടി floor area, 40 square metre-ല്‍ കൂടുതല്‍ ആകാന്‍ പാടില്ല.
  • വീടിന് പുറകിലോ, സൈഡിനോട് ചേര്‍ന്നോ ഉള്ള ഗ്യാരേജ് വീട്ടാവശ്യത്തിനായി മാറ്റിയെടുക്കുകയാണെങ്കില്‍ പെര്‍മിഷന്‍ ആവശ്യമില്ല. പക്ഷേ ഈ ഗ്യാരേജ് 40 square metre-ല്‍ താഴെ വിസ്തീര്‍ണ്ണമുള്ളതായിരിക്കണം. ഇത്തരമൊരു ഗ്യാരേജ് വീടിന് പുറകിലോ, സൈഡിലോ നിര്‍മ്മിക്കുകയാണെങ്കില്‍, tiles/slated pitch roof ആണെങ്കില്‍ 4 മീറ്ററിലധികം ഉയരം ഇല്ലെങ്കിലും, മറ്റ് തരം roof ആണെങ്കില്‍ 3 മീറ്ററിലധികം ഉയരമില്ലെങ്കിലും പെര്‍മിഷന്‍ ആവശ്യമില്ല. ഈ extension-ന് (മുമ്പ് extension നടത്തിയിട്ടുണ്ടെങ്കില്‍ അതടക്കം) 25 square metre-ല്‍ താഴെയായിരിക്കണം വിസ്തീര്‍ണ്ണം. അതില്‍ കൂടുതലാണെങ്കില്‍ പെര്‍മിഷന്‍ വേണം. Open space, 25 square metre-ല്‍ കുറയ്ക്കുന്ന തരത്തിലുമാകരുത് നിര്‍മ്മിതി. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന ഗ്യാരേജുകള്‍ വീടിനോട് തൊട്ട് ചേര്‍ന്ന് തന്നെ നിര്‍മ്മിക്കണം. ഇവിടെ ആളുകള്‍ താമസിക്കാന്‍ പാടില്ല. കൊമേഴ്‌സ്യല്‍ ആവശ്യത്തിനോ, വളര്‍ത്തുമൃഗങ്ങളെ താമസിപ്പിക്കാനോ ഇത് ഉപയോഗിക്കാം.
  • 2 square metre-ല്‍ താഴെയുള്ളതും, പൊതു റോഡില്‍ നിന്നോ, ഫുട്പാത്തില്‍ നിന്നോ 2 മീറ്ററില്‍ കൂടുതലായ ഇടത്തോ നിര്‍മ്മിക്കുന്ന front porch-ന് പെര്‍മിഷന്‍ ആവശ്യമില്ല. Tile/slated roof ആണെങ്കില്‍ 4 മീറ്ററും, മറ്റ് തരം roof ആണെങ്കില്‍ 3 മീറ്ററും മാത്രമേ പരമാവധി ഉയരം പാടുള്ളൂ.
  • വീടിന് മുന്‍വശത്ത് 1.2 മീറ്റര്‍ വരെ ഉയരത്തിലും, പിറക്, സൈഡ് എന്നിവിടങ്ങളില്‍ 2 മീറ്റര്‍ ഉയരത്തിലും brick, stone, block, wooden fences എന്നിവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മതിലുകള്‍ക്ക് പെര്‍മിഷന്‍ ആവശ്യമില്ല. 2 മീറ്ററിലധികം ഉയരമില്ലാത്ത ഗേറ്റ് സ്ഥാപിക്കാനും സാധിക്കും. എന്നാല്‍ മതിലിന് മുള്‍വേലി കൊടുക്കണമെങ്കില്‍ പെര്‍മിഷന്‍ വേണം. പൊതു റോഡിലേയ്ക്ക് പുതിയ വഴി നിര്‍മ്മിക്കാനോ, നിലവിലെ വഴി വലുതാക്കാനോ പെര്‍മിഷന്‍ ആവശ്യമാണ്.
  • Central heating system chimney, boiler hosue oil storage tank (3,500 ലിറ്റര്‍ വരെ കപ്പാസിറ്റി) എന്നിവ നിര്‍മ്മിക്കാന്‍ പെര്‍മിഷന്‍ ആവശ്യമില്ല.
  • കാര്‍ പാര്‍ക്കിങ് സ്‌പേസ്, പൂന്തോട്ടം എന്നിവയ്ക്ക് പെര്‍മിഷന്‍ ആവശ്യമില്ല.
  • മേല്‍ക്കൂരയ്ക്ക് മുകളില്‍ സ്ഥാപിക്കുന്ന ടിവി ഏരിയലിന് 6 മീറ്ററില്‍ താഴെയാണ് ഉയരമെങ്കില്‍ പെര്‍മിഷന്‍ ആവശ്യമില്ല.
  • വീടിന് പുറക് വശത്ത്/ സൈഡില്‍ സ്ഥാപിക്കുന്ന സാറ്റലൈറ്റ് ഡിഷിന് 1 മീറ്ററിനുള്ളിലാണ് diameter എങ്കിലും, മേല്‍ക്കൂരയെക്കാള്‍ ഉയരം കുറവാണെങ്കിലും പെര്‍മിഷന്‍ ആവശ്യമില്ല. ഒരു ഡിഷ് മാത്രമേ ഇത്തരത്തില്‍ സ്ഥാപിക്കാവൂ. വീടിന് മുന്നില്‍ സ്ഥാപിക്കണമെങ്കില്‍ പ്ലാനിങ് പെര്‍മിഷന്‍ ആവശ്യമാണ്.

നിങ്ങളുടെ സ്ഥലത്ത് ഒരു creche സ്ഥാപിക്കുക, ഗ്യാരേജ് വര്‍ക്ക്‌ഷോപ്പാക്കി മാറ്റുക, 4 ഗസ്റ്റ് റൂമുള്ള നിര്‍മ്മാണം നടത്തുക തുടങ്ങിയവയ്ക്ക് നിര്‍ബന്ധമായും പ്ലാനിങ് പെര്‍മിഷന്‍ വേണം. ‘Material change of use’ എന്നാണ് ഇത് അറിയപ്പെടുന്നത്.

അപേക്ഷ നല്‍കുന്നതിന് മുമ്പ്

നിങ്ങളുദ്ദേശിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി തദ്ദേശസ്ഥാപനത്തില്‍ അപേക്ഷ നല്‍കുന്നതിന് മുമ്പായി ഒരു പബ്ലിക് നോട്ടീസ് നല്‍കേണ്ടതുണ്ട്. ഇത് പ്രദേശത്ത് പ്രചാരത്തിലിരിക്കുന്ന ഒരു പത്രത്തിലാണ് നല്‍കേണ്ടത് (പത്രങ്ങളുടെ ലിസ്റ്റ് തദ്ദേശസ്ഥാപന അധികൃതരുടെ പക്കല്‍ ലഭ്യമാണ്). ഒപ്പം നിര്‍മ്മാണ പ്രവര്‍ത്തനം നടത്താനുദ്ദേശിക്കുന്ന സ്ഥലത്ത് വ്യക്തമായി വായിക്കാവുന്ന തരത്തില്‍ നോട്ടീസ് (site notice) പതിക്കുകയും ചെയ്യണം.

നോട്ടീസുകള്‍ നല്‍കിയ ശേഷം രണ്ടാഴ്ചയ്ക്കകം അപേക്ഷ തദ്ദേശ സ്ഥാപനത്തില്‍ സമര്‍പ്പിച്ചിരിക്കണം. അപേക്ഷ നല്‍കിക്കഴിഞ്ഞ് കുറഞ്ഞത് 5 ആഴ്ചയെങ്കിലും site notice മാറ്റാന്‍ പാടില്ല. (ഡിസംബര്‍ 24 മുതല്‍ ജനുവരി 1 വരെയുള്ള ഒമ്പത് ദിവസങ്ങള്‍ ക്രിസ്മസ് കാലമായതിനാല്‍ 5 ആഴ്ചയില്‍ പെടില്ല).

ചില അവസരങ്ങളില്‍ പെര്‍മിഷന്‍ ലഭിക്കാനായി നിങ്ങളുടെ പ്ലാനില്‍ മാറ്റങ്ങള്‍ വരുത്താന്‍ അധികൃതര്‍ ആവശ്യപ്പെട്ടേക്കാം. ഒപ്പം നിര്‍മ്മാണത്തിന്റെ ഭാഗമായി റോഡ്, മാലിന്യ നിര്‍മ്മാര്‍ജ്ജന സൗകര്യം, ജലസേചനം എന്നിവ ആവശ്യമാണെങ്കില്‍ അത് നിര്‍മ്മിക്കാനുള്ള പണവും നിങ്ങള്‍ തന്നെ നല്‍കേണ്ടതാണ്. സാധാരണയായി പ്ലാനിങ് പെര്‍മിഷനുകള്‍ക്ക് 5 വര്‍ഷം വരെയാണ് കാലാവധി. അഥവാ അധികൃതര്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുകയാണെങ്കില്‍ അതിന്റെ കാരണങ്ങള്‍ വ്യക്തമാക്കിത്തരും. ശേഷം നാലാഴ്ചയ്ക്കകം നിങ്ങള്‍ക്ക് An Bord Pleanala-യില്‍ അപ്പീല്‍ നല്‍കാവുന്നതാണ്.

ഫീസ്

വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫീസിന്റെ കാര്യത്തില്‍ വ്യത്യാസമുണ്ട്. ഭവന നിര്‍മ്മാണ അപേക്ഷയ്ക്കുള്ള നിലവിലെ ഫീസ് 65 യൂറോ ആണ്. വീട് extension ആണെങ്കില്‍ 34 യൂറോ ആണ് ഫീസ്.

എങ്ങനെ അപേക്ഷിക്കാം?

പ്ലാനിങ് പെര്‍മിഷന്‍ അപേക്ഷാ ഫോം പൂരിപ്പിച്ച്, ആവശ്യമായ രേഖകളോടെ തദ്ദേശ സ്ഥാപനത്തില്‍ സമര്‍പ്പിക്കാം. ഏതൊക്കെ രേഖകള്‍ സമര്‍പ്പിക്കണമെന്ന വിവരങ്ങള്‍ അവിടെ നിന്ന് ലഭ്യമാകും.

Share this news

Leave a Reply

%d bloggers like this: