അയർലണ്ടിൽ ജോലിക്കാരെ കിട്ടാനില്ല, മാംസ വ്യാപാര മേഖലയിൽ കൂടുതൽ വിദേശ തൊഴിലാളികളെ വേണം: MII

അയര്‍ലണ്ടില്‍ നിന്നും ആവശ്യത്തിന് ജോലിക്കാരെ ലഭിക്കാത്ത സാഹചര്യത്തില്‍, കൂടുതല്‍ വിദേശ പൗരന്മാരെ മേഖലയില്‍ നിയോഗിക്കേണ്ടിവരുമെന്ന് Meat Industry Ireland (MII) പ്രതിനിധികള്‍. MII, Migrant Rights Centre Ireland (MRCI) എന്നിവയുടെ പ്രതിനിധികള്‍ കഴിഞ്ഞ ദിവസം Oireachtas Enterprise Committee-യുമായി നടന്ന കൂട്ടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ employment bill അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരിമാനിച്ച സാഹചര്യത്തിലായിരുന്നു കൂട്ടിക്കാഴ്ച.

അയര്‍ലണ്ട്, EEA എന്നിവിടങ്ങളില്‍ നിന്നും Meat Industry-യില്‍ ജോലി ചെയ്യാനായി ആവശ്യത്തിന് ജോലിക്കാരെ ലഭിക്കുന്നില്ല. പുറം രാജ്യങ്ങളില്‍ നിന്നും ജോലിക്കാരെ വയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ വ്യാപാരം നഷ്ടത്തിലാകുമെന്നും അവര്‍ കമ്മിറ്റിയെ ബോധിപ്പിച്ചു.

വിദേശപൗരന്മാര്‍ക്ക് ജോലി നല്‍കുന്ന കാര്യത്തില്‍ അയര്‍ലണ്ട് എന്നും നല്ല നയമാണ് സ്വീകരിച്ചിരുന്നതെന്ന് MRCI ഡയറക്ടര്‍ Edel McGinley കമ്മിറ്റിക്ക് മുമ്പില്‍ അഭിപ്രായപ്പെട്ടു. കോവിഡ് കാരണം പക്ഷേ അവര്‍ വലി ബുദ്ധിമുട്ടിലാണ്. മഹാമാരിക്കാലത്ത് പോലും നിരവധി വിദേശ ജോലിക്കാര്‍ അയര്‍ലണ്ടില്‍ കഠിനധ്വാനം ചെയ്തു. 2019-ല്‍ കോവിഡ് ഇല്ലാതിരുന്ന സമയത്താണ് ഈ ബില്‍ അവതരിപ്പിക്കാനുദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതി അതല്ല.

പുതിയ ബില്‍ employment permit system നവീകരിക്കാനും, നടപടികളില്‍ അയവ് വരുത്താനും, ഫലപ്രാപ്തി വര്‍ദ്ധിക്കാനും ഉദ്ദേശിച്ചുള്ളതാണ്. ബില്‍ സോദ്ദേശ്യപരമാണെങ്കിലും ‘അവകാശങ്ങള്‍ക്ക് നിയന്ത്രണം വരുത്തിക്കൊണ്ട് നടപടിക്രമങ്ങളില്‍ അയവ് വരുത്താനുള്ള നീക്കം’ അപകടകരമാണെന്ന് Edel McGinley വ്യക്തമാക്കി.

കുടിയേറ്റ തൊഴിലാളികള്‍ വിവേചനമനുഭവിക്കുന്നുണ്ടെന്നും, അവര്‍ക്ക് പ്രത്യേക നിയന്ത്രണങ്ങളുണ്ടെന്നും, അത് കോവിഡ് കാലത്ത് വ്യക്തമായതായും കൂടിക്കാഴ്ചയ്ക്കിടെ People Before Profit TD Paul Murphy പറഞ്ഞു. മാംസശാലകളിലെ ജോലിക്കാരില്‍ 25% പേര്‍ക്കും കോവിഡ് ബാധിച്ചതായി ട്രേഡ് യൂണിയനായ Siptu-വിന്റെ റിപ്പോര്‍ട്ട് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: