ഡബ്ലിനിൽ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്നവർക്ക് നേരെ വെടിവെപ്പ്; അക്രമി രക്ഷപ്പെട്ടു

ഡബ്ലിനില്‍ വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം തോക്കുധാരി രക്ഷപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് ശേഷം ഡബ്ലിനിലെ Margaret Kenendy Road-ലെ വീട്ടിലുള്ള പൂന്തോട്ടത്തിലായിരുന്നു സംഭവം. ഇവിടെ നില്‍ക്കുകയായിരുന്നു ഏതാനും പേര്‍ക്ക് നേരെ നടന്നുവന്ന ഒരാള്‍ തോക്കുപയോഗിച്ച് മൂന്ന് തവണ വെടിയുതിര്‍ക്കുകയായിരുന്നു. ശേഷം ഇയാള്‍ ഓടിരക്ഷപ്പെട്ടു.

സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും, അന്വേഷണം നടക്കുകയാണെന്നും ഗാര്‍ഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: