വിക്ക് ലോയിൽ സൈക്കിൾ യാത്രക്കാരനെ തള്ളി താഴെയിടാൻ ശ്രമം; Challenge-ന്റെ ഭാഗമായെന്ന് സംശയം

വിക്ക്‌ലോ കൗണ്ടിയിലെ Sally Gap-ല്‍ സൈക്കിള്‍ യാത്രക്കാരനെ തള്ളിത്താഴെയിടാന്‍ ശ്രമം. ശനിയാഴ്ചയാണ് സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന ജോണ്‍ എന്നയാളെ സമീപമെത്തിയ കാറില്‍ നിന്നും അജ്ഞാതന്‍ തള്ളി താഴെയിടാന്‍ ശ്രമിച്ചത്. എന്നാല്‍ ജോണ്‍ വീഴാതെ കഷ്ടിച്ച് രക്ഷപ്പെട്ടു. വീണിരുന്നെങ്കില്‍ അപകടത്തില്‍ ശരീരം തളര്‍ന്നുപോകുകയോ, ജീവന്‍ നഷ്ടപ്പെടുകയോ വരെ ചെയ്‌തേക്കുമായിരുന്നു എന്ന് ജോണ്‍ പറയുന്നു. സംഭവം ഫോണില്‍ റെക്കോര്‍ഡ് ചെയ്ത ഒരാള്‍ Liveline-ല്‍ ഷെയര്‍ ചെയ്തതോടെയാണ് ഇത് പുറംലോകം അറിയുന്നത്.

ഗാര്‍ഡയ്ക്ക് പരാതി നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കിലും, ഇത് ചെയ്തവരെ തനിക്ക് ഭയമാണെന്ന് ജോണ്‍ പറയുന്നു. സൈക്കിള്‍ യാത്രക്കാരെ ഇത്തരത്തില്‍ തള്ളിവീഴ്ത്തുന്ന തരത്തിലുള്ള ചെറുപ്പക്കാര്‍ക്കിടയിലെ ‘challenge’കളെ പറ്റി താന്‍ കേട്ടിട്ടുണ്ടെന്നും ജോണ്‍ പറയുന്നു. അന്നത്തെ സംഭവത്തിന് ശേഷം താന്‍ ശരിക്ക് ഉറങ്ങിയിട്ടില്ലെന്നും, ആ വഴി സൈക്കിളുമായി പോകാന്‍ ഭയമാണെന്നും ജോണ്‍ വ്യക്തമാക്കുന്നു. മറ്റൊരാള്‍ സംഭവത്തിന്റെ വീഡിയോ എടുത്ത കാര്യം ജോണ്‍ അറിയുന്നതും Liveline-ല്‍ വീഡിയോ വന്ന ശേഷമാണ്.

സംഭവത്തില്‍ കേസെടുത്ത ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Share this news

Leave a Reply

%d bloggers like this: