കോവിഡ് എന്നൊരു രോഗമില്ല, രോഗത്തിന് കാരണം മാസ്ക് എന്നും ഐറിഷ് ഡോക്ടർ: ജോലി ചെയ്യുന്നതിൽ നിന്നും വിലക്കി ഹൈക്കോടതി

കോവിഡ്-19 എന്നൊരു മഹാമാരി യഥാര്‍ത്ഥത്തില്‍ ഉള്ളതല്ലെന്നും, സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും രോഗികളോട് പറഞ്ഞ ഐറിഷുകാരനായ ഡോക്ടറുടെ പ്രാക്ടീസ് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്ത് കോടതി. കില്‍ഡെയറിലെ Celbridge-ല്‍ ക്ലിനിക്ക് നടത്തുന്ന Gerard Waters എന്ന ഡോക്ടറെയാണ് കേസ് പരിഗണിച്ച Ms Justice Mary, ജോലി ചെയ്യുന്നതില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. ഒരു രോഗിയുടെ പരാതിയിലായിരുന്നു നടപടി.

2020 സെപ്റ്റംബറിലാണ് രോഗി നെഞ്ചില്‍ ഇന്‍ഫക്ഷന്‍ ഉണ്ടെന്ന് സംശയിച്ച് ഡോക്ടര്‍ Waters-ന്റെ ക്ലിനിക്കിലെത്തിയത്. കോവിഡ് ആണോ എന്നായിരുന്നു ഇദ്ദേഹത്തിന്റെ സംശയം. എന്നാല്‍ ഈ ക്ലിനിക്കില്‍ നിന്നും കോവിഡ് ടെസ്റ്റിനായി രോഗികളെ റഫര്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് വേറെ ഡോക്ടററെ കാണുകയും, കോവിഡ് അല്ലെന്ന് വ്യക്തമാകുകയും ചെയ്തു. തിരികെ ഡോ. Waters-ന്റെ ക്ലിനിക്കില്‍ എത്തിയ രോഗി ഇക്കാര്യം ഡോക്ടറോട് പറഞ്ഞു. അപ്പോഴാണ് കോവിഡ് എന്നൊരു രോഗം യഥാര്‍ത്ഥത്തില്‍ ഇല്ലെന്നും, മാസ്‌ക് ധരിക്കുന്നതാണ് രോഗത്തിന് കാരണമെന്നും Waters പറഞ്ഞത്. വൈറസ് കാരണമല്ല ആളുകള്‍ മരിക്കുന്നതെന്നും ഇയാള്‍ പറഞ്ഞു. രോഗിയുടെ പ്രശ്‌നത്തിന് കാരണവും മാസ്‌ക് ആണെന്നായിരുന്നു ഡോക്ടറുടെ കണ്ടെത്തല്‍. ഈ ക്ലിനിക്കിലെ ഒരു പാംഫ്‌ളറ്റില്‍ ‘ഒരു മാഹാമാരിയും നമ്മളെ കൊല്ലുന്നില്ല’ എന്നും എഴുതിവച്ചിരുന്നു.

ഡോക്ടറുടെ വാക്കുകള്‍ കേട്ട രോഗി, ഡോക്ടറുടെ സമീപനം സമൂഹത്തെ മോശമായി ബാധിക്കുമെന്ന് മനസിലാക്കിയതോടെ മെഡിക്കല്‍ കൗണ്‍സിലിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കൗണ്‍സില്‍ അധികൃതര്‍ ഇക്കാര്യം അന്വേഷിച്ച് വിളിച്ചപ്പോഴും, തന്റെ വാദങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു Waters. കോവിഡുമായി ബന്ധപ്പെട്ട് തന്റെ നിലപാട് ചോദിക്കുന്ന രോഗികളോട് മാത്രമാണ് താന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നതെന്നാണ് Waters പറഞ്ഞത്. തുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സില്‍ കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ വാദം കേട്ട കോടതി ഡോക്ടറുടെ രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്തു.

Share this news

Leave a Reply

%d bloggers like this: