ഡാനിഷ് ഹോം റീട്ടെയിൽ ബ്രാൻഡ് JYSK അയർലണ്ടിൽ 3 സ്റ്റോറുകൾ കൂടി തുറക്കുന്നു; 40 തൊഴിലവസരങ്ങൾ സൃഷ്ടിക്കും

ഡാനിഷ് ഹോം റീട്ടെയില്‍ ബ്രാന്‍ഡായ JYSK, അയര്‍ലണ്ടില്‍ പുതുതായി മൂന്ന് സ്റ്റോറുകള്‍ കൂടി തുറക്കുന്നു. ജൂണ്‍ മാസത്തോടെ Carlow, Tralee, Cork-ലെ Eastgate Retail Park എന്നിവിടങ്ങളില്‍ ആരംഭിക്കുന്ന സ്‌റ്റോറുകളില്‍ 40 പേര്‍ക്ക് ജോലി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

നിലവില്‍ 9 സ്‌റ്റോറുകളാണ് JYSK-യ്ക്ക് അയര്‍ലണ്ടിലുള്ളത്. 112 പേര്‍ ഇവിടങ്ങളില്‍ ജോലി ചെയ്യുന്നുമുണ്ട്. ഫര്‍ണ്ണിച്ചര്‍, ഹോം വെയറുകള്‍ എന്നിവയാണ് സ്റ്റോറുകളില്‍ ലഭ്യമായിട്ടുള്ളത്.

അതേസമയം ഈ വര്‍ഷം അവസാനത്തോടെ അയര്‍ലണ്ടിലാകെ 15 സ്‌റ്റോറുകള്‍ എന്നതാണ് കമ്പനിയുടെ ലക്ഷ്യം. നിലവില്‍ നിയന്ത്രണങ്ങള്‍ കാരണം തങ്ങളുടെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് JYSK വില്‍പ്പന നടത്തിവരുന്നത്.

Share this news

Leave a Reply

%d bloggers like this: