Drogheda-യിൽ അന്തരിച്ച അജയ് മാത്യൂസിന്റെ സംസ്‍കാരം ശനിയാഴ്ച; പൊതുദർശനം ഇന്നും നാളെയും

Drogheda-യില്‍ അന്തരിച്ച മലയാളി അജയ് മാത്യൂസിന്റെ സംസ്‌കാരം ഏപ്രില്‍ 17 ശനിയാഴ്ച Drogheda St Peter’s ദേവാലയത്തില്‍. ഭൗതിക ശരീരം ഏപ്രില്‍ 15 വ്യാഴാഴ്ച വൈകിട്ട് 4 മണിമുതല്‍ 6 മണിവരെയും, ഏപ്രില്‍ 16 വെള്ളിയാഴ്ച 4 മണിമുതല്‍ 6 മണിവരെയും P Townley & Sons Funeral Home-ല്‍ (Crosslanes, Drogheda, Co Louth,  A92 XN75) പൊതുജനങ്ങള്‍ക്ക് ദര്‍ശിക്കാവുന്നതാണ്.

ഏപ്രില്‍ 17 ശനിയാഴ്ച കോവിഡ് മാനദണ്ഡങ്ങളോടെ സംസ്‌കാരം നടത്തപ്പെടും. ദ്രോഹ്ഡ സെയിന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെയിന്റ് പോള്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി ഫാദര്‍ റ്റി ജോര്‍ജ്ജ് സംസ്‌കാര ശുശ്രൂഷകള്‍ക്കും ദിവ്യബലിക്കും നേതൃത്വം നല്‍കുന്നു.

സംസ്‌കാര ശുശ്രൂഷകള്‍ ഏപ്രില്‍ 17 ശനിയാഴ്ച ഉച്ചയ്ക്ക് 1:30 മുതല്‍ തത്സമയം കാണാനാകും.

https://www.youtube.com/channel/UCTMg9_UP0PYzx5lWwOahMbQ

Share this news

Leave a Reply

%d bloggers like this: