ഗോൾവേയിൽ കാർ തട്ടിയെടുത്തവരെ ഗാർഡ അറസ്റ്റ് ചെയ്തു

ഗോള്‍വേ കൗണ്ടിയിലെ M18 മോട്ടോര്‍വേയില്‍ ടാക്‌സി കാര്‍ തട്ടിയെടുത്ത രണ്ട് പേരെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയായിരുന്നു ടാക്‌സിയില്‍ കയറിയ രണ്ട് പുരുഷന്മാര്‍, ഡ്രൈവറെ പുറത്തേയ്ക്ക് തള്ളിയിട്ട ശേഷം കാറുമായി കടന്നുകളഞ്ഞത്. തുടര്‍ന്ന് ഡ്രൈവര്‍ ഗാര്‍ഡയെ വിവരമറിയിച്ചു.

പിന്നീട് Claregalway-യില്‍ കാര്‍ തിരിച്ചറിഞ്ഞ ഗാര്‍ഡ Bothar na sTrebh-ല്‍ വച്ച് കാര്‍ തടയുകയും, തട്ടിയെടുത്തവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Share this news

Leave a Reply

%d bloggers like this: