അയർലണ്ടിൽ വച്ചുള്ള വിവാഹം; നിയമവശങ്ങൾ എന്തൊക്കെ? ആവശ്യമായ രേഖകൾ എന്തെല്ലാം? എവിടെ രജിസ്റ്റർ ചെയ്യണം?

വിവാഹം നിയമപരമാകുന്നതിന് ഓരോ രാജ്യത്തിനും പ്രത്യേകം നടപടികളുണ്ട്. അയര്‍ലണ്ടില്‍ വച്ചാണ് നിങ്ങള്‍ വിവാഹിതരാകുന്നതെങ്കില്‍ അതിന് നിയമസാധുത ലഭിക്കാനായി ചെയ്യേണ്ടത് എന്തെല്ലാമാണെന്ന് നോക്കാം.

മൂന്ന് തരം വിവാഹങ്ങളാണ് പൊതുവെ അയര്‍ലണ്ടില്‍ നടത്തപ്പെടുന്നത്- മതപരമായത്, സിവില്‍ (ഒരു HSE രജിസ്ട്രാര്‍ മുഖേന (സര്‍ക്കാര്‍ പ്രതിനിധി) നടത്തപ്പെടുന്നത്), മതേതതരമായി നടത്തപ്പെടുന്നത്. ഏത് രീതിയിലാണ് വിവാഹിതരാകേണ്ടത് എന്ന് ഓരോരുത്തർക്കും തീരുമാനിക്കാവുന്നതാണ്.

ആര്‍ക്കൊക്കെ വിവാഹിതരാകാം?

അയര്‍ലണ്ടില്‍ എതിര്‍ ലിംഗത്തില്‍ പെട്ടവര്‍ക്കും, ഒരേ ലിംഗത്തില്‍ പെട്ടവര്‍ക്കും വിവാഹിതരാകാം. കുറഞ്ഞത് 18 വയസാണ് വിവാഹിതരാകാനുള്ള പ്രായം. അയര്‍ലണ്ടില്‍ സ്ഥിരമായി താമസിക്കുന്ന ഒരാള്‍ക്ക്, വിദേശരാജ്യത്ത് വച്ച് വിവാഹം കഴിക്കണമെങ്കിലും 18 വയസ് പൂര്‍ത്തിയായിരിക്കണം.

ഇതിന് പുറമെ വിവാഹം കഴിക്കാനായി നിങ്ങള്‍ പൂര്‍ണ്ണായും സമ്മതിച്ചിരിക്കണം (consent). ഒപ്പം വിവാഹം എന്നാല്‍ എന്തെന്ന് വ്യക്തമായി മനസിലാക്കിയിരിക്കുകയും വേണം.

വിവാഹത്തിനുള്ള നോട്ടിഫിക്കേഷന്‍

അയര്‍ലണ്ടില്‍ ഒരാള്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍, അയാള്‍ ഐറിഷ് പൗരനായാലും, വിദേശ പൗരനായാലും, വിവാഹക്കാര്യം വിവാഹത്തീയതിക്ക് മൂന്ന് മാസം മുമ്പ് രജിസ്ട്രാറെ അറിയിച്ചിരിക്കണം.

നേരിട്ട് രജിസ്ട്രാര്‍ക്ക് മുന്നില്‍ ഹാജരാകുകയാണ് വേണ്ടത്. ഇവിടെ വച്ച്, ഈ വിവാഹം നടക്കാനായി നിയമതടസങ്ങളൊന്നും തന്റെ അറിവില്‍ ഇല്ലെന്ന് രേഖാമൂലം ഒപ്പിട്ട് നല്‍കണം. ശേഷം രജിസ്ട്രാര്‍ നിങ്ങള്‍ക്ക് ഒരു marriage registration form (MRF) നല്‍കുന്നതാണ്. വിവാഹം കഴിക്കാനുള്ള അനുമതി ഇതിലൂടെ ലഭിക്കുന്നു. വിവാഹച്ചടങ്ങ് നടത്തുന്നയാള്‍ക്ക് ഈ ഫോം പൂരിപ്പിച്ച് കൈമാറണം. ഓരോ പ്രദേശത്തെയും Civil Registrar Service വഴി ആണ് രജിസ്ട്രേഷൻ നടത്തപ്പെടുന്നത്.

കോവിഡ് കാലത്തെ നോട്ടിഫിക്കേഷന്‍

കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശത്തെ civil registrar service-ല്‍ ബന്ധപ്പെട്ട് marriage notification form പോസ്റ്റല്‍ ആയി ലഭിക്കാന്‍ ആവശ്യപ്പെടണം. ഇത് പൂരിപ്പിച്ച ശേഷം തിരികെ രജിസ്ട്രാര്‍ക്ക് പോസ്റ്റ്/ഇമെയില്‍ വഴി അയച്ചുനല്‍കണം. നേരിട്ട് ഹാജരാകേണ്ടതില്ല.

എന്നാല്‍ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിക്കഴിഞ്ഞാല്‍ രജിസ്ട്രാറെ നേരില്‍ പോയി കാണേണ്ടതാണ്. ശേഷം രേഖകള്‍ സമര്‍പ്പിക്കണം. വിവാഹം കഴിക്കാനായി നിയമതടസങ്ങളൊന്നുമില്ലെന്ന് കാട്ടി രേഖാമൂലം ഒപ്പിട്ട് നല്‍കുകയും, നോട്ടിഫിക്കേഷന്‍ ഫീയായി 200 യൂറോ അടയ്‌ക്കേണ്ടതുമുണ്ട്. ശേഷം രജിസിട്രാര്‍ നിങ്ങള്‍ക്ക് marriage registration form (MRF) നല്‍കും.

വിവാഹം നീട്ടി വയ്ക്കല്‍

3 മാസം മുമ്പ് നോട്ടീസ് നല്‍കിയ ശേഷം വിവാഹം നീട്ടിവയ്ക്കപ്പെടുകയാണെങ്കില്‍, MRF-ന് ആദ്യത്തെ വിവാഹത്തീയതി മുതല്‍ ആറ് മാസം വരെ സാധുതയുണ്ട്. അതിനാല്‍ വിവാഹം ഈ ആറ് മാസത്തിനുള്ളിലാണെങ്കില്‍ പുതിയ MRF വേറെ പണച്ചെലവൊന്നും കൂടാതെ ലഭിക്കുന്നതാണ്. ഇതിനായി നേരത്തെ അപേക്ഷിച്ച civil registration service-ല്‍ ബന്ധപ്പെടണം.

അഥവാ 6 മാസത്തിന് ശേഷമാണ് നീട്ടിവച്ച വിവാഹം തീരുമാനിച്ചതെങ്കില്‍ civil registration service-ല്‍ ബന്ധപ്പെടുമ്പോള്‍ അവര്‍ ഒരു അപ്പോയിന്റ്‌മെന്റ് നല്‍കുന്നതാണ്. അന്നേ ദിവസം ഓഫീസില്‍ എത്തി വീണ്ടും declaration ഒപ്പിട്ട് നല്‍കണം. ശേഷം സൗജന്യമായി പുതിയ MRF ലഭിക്കുന്നതാണ്.

ഈ രണ്ട് സാഹചര്യങ്ങളിലും പുതിയ വിവാഹത്തീയതിക്ക് 3 മാസം മുമ്പ് ഓഫീസിനെ അറിയിച്ചിരിക്കണം.

Civil registration service-ല്‍ എത്തുന്നതിന് മുമ്പായി അപ്പോയിന്റ്‌മെന്റ് എടുത്തിരിക്കണം. ഏതൊക്കെ രേഖകളാണ് കൊണ്ടുവരേണ്ടത് അപ്പോള്‍ പറയുന്നതാണ്. വിവാഹിതരാകുന്ന രണ്ട് പേരും ഓഫീസില്‍ ഹാജരാകേണ്ടതുണ്ട്.

അതേസമയം അയര്‍ലണ്ടില്‍ civil partnership രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരാണെങ്കില്‍ 3 മാസം മുമ്പ് നോട്ടീസ് നല്‍കേണ്ടതില്ല (ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചുവടെ).

അതുപോലെ നിങ്ങള്‍ ഹാജരാകുന്ന രജിസ്ട്രാര്‍, നിങ്ങള്‍ താമസിക്കുന്ന ജില്ലയിലെ രജിസ്ട്രാറോ, വിവാഹം നടത്താനുദ്ദേശിക്കുന്ന പ്രദേശത്തോ രജിസ്ട്രാറോ ആകണമെന്നില്ല. എന്നാല്‍ വിവാഹച്ചടങ്ങ് നടത്തുന്നത് MRF നല്‍കിയ രജിസ്ട്രാര്‍ അല്ലാതെ മറ്റൊരു രജ്‌സ്ട്രാര്‍ ആണെങ്കില്‍, അദ്ദേഹവുമായി നേരത്തെ ബന്ധപ്പെട്ടിരിക്കണം.

മാര്യേജ് നോട്ടിഫിക്കേഷന്‍ ചെയ്യാന്‍ വരുമ്പോള്‍ ആവശ്യമായ രേഖകള്‍

നോട്ടിഫിക്കേഷനായി ഓഫീസിലേയ്ക്ക് വരുമ്പോള്‍ ഒറിജിനില്‍ (അല്ലെങ്കില്‍ സര്‍ട്ടിഫൈഡ്) രേഖകളും, അവയുടെ കളര്‍ ഫോട്ടോകോപ്പികളും കൊണ്ടുവരണം. താഴെ പറയുന്ന രേഖകളാണ് വേണ്ടത്:

  • പാസ്‌പോര്‍ട്ട് (തിരിച്ചറിയല്‍ രേഖ)
  • ജനന സര്‍ട്ടിഫിക്കറ്റ് – അയര്‍ലണ്ടിനോ, EU-വിനോ പുറത്തുള്ള രാജ്യത്ത് നിന്നാണ് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളതെങ്കില്‍, ഈ രേഖ യഥാര്‍ത്ഥമാണെന്ന് അംഗീകരിക്കപ്പെടാനായി apostille/ligislation ആവശ്യമാണ്. അതത് രാജ്യങ്ങളിലെ അയര്‍ലണ്ട് എംബസികള്‍ വഴി ഇത് പരിശോധിക്കാം. ഇക്കാര്യം civil registrat service-ല്‍ അന്വേഷിക്കാം.
  • അതേസമയം EU-വില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റുകള്‍ അയര്‍ലണ്ടില്‍ apostille/പരിശോധന കൂടാതെ സ്വീകാര്യമാണ്.
  • മുമ്പ് വിവാഹമോചിതര്‍ ആയവരാണെങ്കില്‍ final divorce decrees രേഖ.
  • മുമ്പ് civil partnership-ല്‍ ഉണ്ടായിരുന്നവരാണെങ്കില്‍ dissolution decree.
  • നേരത്തെ ഉണ്ടായിരുന്ന civil partnership അല്ലെങ്കില്‍ വിവാഹം അയര്‍ലണ്ടിലെ കോടതി അസാധുവാക്കിയിട്ടുണ്ടെങ്കില്‍, final decree of nullity-യും, അപ്പീല്‍ നല്‍കിയിട്ടില്ല എന്ന് കാണിക്കുന്ന കോടതിയില്‍ നിന്നുള്ള കത്തും
  • വിഭാര്യന്‍/വിധവ ആണെങ്കില്‍ മരണപ്പെട്ട ഭാര്യയുടെ/ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്, ഈ വിവാഹത്തിന്റെ civil marriage certificate (Civil partner  മരണപ്പെട്ട ശേഷം വിവാഹം കഴിക്കുകയാണെങ്കില്‍ പാര്‍ട്ട്ണറുടെ മരണ സര്‍ട്ടിഫിക്കറ്റ്, civil partnership certificate)
  • അയര്‍ലണ്ട്, EU പൗരന്‍ അല്ലെങ്കില്‍ Documentary evidence of immigration status.

വിവാഹിതരാകുന്നവര്‍ക്കോ, അതില്‍ ഒരാള്‍ക്കോ ഐറിഷ് പൗരത്വം ഇല്ലെങ്കില്‍, Letter/Certificate of freedom to marry അധികൃതര്‍ ആവശ്യപ്പെട്ടേക്കാം. അല്ലെങ്കില്‍ നിങ്ങളുടെ രാജ്യം ഏതാണോ, ആ രാജ്യത്ത് നിന്നുള്ള civil status documentary confirmation ആവശ്യപ്പെട്ടേക്കാം. ഇതില്‍ വ്യക്തത വരുത്താനായി രജിസ്ട്രാറോട് ചോദിക്കാം.

വിവാഹത്തിന് മുമ്പ് വേറെ ഏതാനും കാര്യങ്ങളില്‍ കൂടി വ്യക്തത നല്‍കേണ്ടതുണ്ട്. അവ ചുവടെ:

  • civil, secular, religious- ഇവയില്‍ ഏത് ചടങ്ങ് പ്രകാരമാണ് വിവാഹം
  • വിവാഹത്തീയതി, സ്ഥലം
  • ചടങ്ങ് നടത്തുന്നയാള്‍ (കാര്‍മ്മികത്വം വഹിക്കുന്നയാള്‍)
  • വിവാഹത്തിന് സാക്ഷികളാകുന്ന രണ്ട് പേരുടെ പേരും, ജനനത്തീയതിയും
  • വിവാഹിതരാകുന്നവരുടെ PPS number

നോട്ടിഫിക്കേഷന്‍ കാര്യത്തിനായി ഓഫീസിലെത്തുന്നതിന് മുമ്പായി data capture form പൂരിപ്പിച്ച് കൈയില്‍ സൂക്ഷിക്കണം. 200 യൂറോ ആണ് നോട്ടിഫിക്കേഷന്‍ ഫീ ആയി നല്‍കേണ്ടത് (ഒരേ ലിംഗത്തില്‍ പെട്ടവര്‍ക്ക് 150 യൂറോ).

നോട്ടിഫിക്കേഷന്‍ സമയത്ത്, ഈ വിവാഹം പൗരത്വം ലഭിക്കാനായി നടത്തപ്പെടുന്ന marriage of convenience for immigration ആണോ എന്ന് പരിശോധിക്കാനുള്ള അധികാരം രജിസ്ട്രാര്‍ക്ക് ഉണ്ട്. ആണെന്ന് ബോധ്യപ്പെട്ടാല്‍ അദ്ദേഹം അത് Superintendent Registrar-ന് കൈമാറും. അദ്ദേഹത്തിനും ഇത് ബോധ്യപ്പെട്ടാല്‍ വിവാഹത്തിന് അനുമതി നല്‍കില്ല. MRF-ഉം ലഭിക്കില്ല. ഈ അവസരത്തില്‍ Circuit Family Court-ല്‍ നിങ്ങള്‍ക്ക് പ്പീല്‍ പോകാവുന്നതാണ്.

Civil Partners

അയര്‍ലണ്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള civil partners വിവാഹം കഴിക്കാന്‍ തീരുമാനിക്കുകാണെങ്കില്‍, വിവാഹത്തീയതിക്ക് 5 ദിവസം മുമ്പെങ്കിലും നോട്ടിഫിക്കേഷന്‍ നല്‍കാന്‍ രജിസ്ട്രാറിന് മുമ്പിലെത്തണം. ശേഷം വിവാഹത്തിന് തടസങ്ങളൊന്നുമില്ലെന്ന് ഒപ്പിട്ട് നല്‍കണം.

അതേസമയം വിദേശത്താണ് civil partnership രജിസ്റ്റര്‍ ചെയ്തതെങ്കില്‍, 3 മാസം മുമ്പ് ഹാജരാകേണ്ടതുണ്ട്. ശേഷം സാധാരണ വിവാഹത്തിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കണം.

നോട്ടിഫിക്കേഷനിലെ ഇളവുകള്‍

ചില പ്രത്യേക സാഹചര്യങ്ങളില്‍ 3 മാസത്തെ നോട്ടീസ് പിരിയഡില്‍ ഇളവ് ലഭിക്കും. അവ എന്തെല്ലാമാണെന്ന് നോക്കാം.

Postal Notification

ദമ്പതികളില്‍ ഒരാള്‍ വിദേശത്തായിരിക്കുകയും, നേരിട്ട് ഹാജരാകാന്‍ സാധിക്കാതെയും വരുന്ന സാഹചര്യത്തില്‍ പോസ്റ്റലായി നോട്ടിഫിക്കേഷന് അപേക്ഷിക്കാം. ദമ്പതികളില്‍ ഒരാള്‍ക്ക് അസുഖം ബാധിച്ചിരിക്കുന്ന അവസരത്തിലും ഇത്തരത്തില്‍ അപേക്ഷ നല്‍കാവുന്നതാണ്. പോസ്റ്റല്‍ വഴി ലഭിക്കുന്ന ഫോം പൂരിപ്പിച്ച് തിരിച്ചയയ്ക്കണം.

എന്നിരുന്നാലും വിവാഹത്തിന് 5 ദിവസം മുമ്പ് രജിസ്ട്രാറെ നേരില്‍ കണ്ട് declaration ഒപ്പുവയ്‌ക്കേണ്ടതുണ്ട്. ശേഷം മാത്രമേ MRF ലഭിക്കൂ.

കോടതി വിധി വഴി ലഭിക്കുന്ന ഇളവുകള്‍

ദമ്പതികള്‍ക്കോ, ദമ്പതികളില്‍ ഒരാള്‍ക്കോ വളരെ മോശമായ രോഗവസ്ഥ ഉണ്ടെങ്കില്‍, അല്ലെങ്കില്‍ 3 മാസം കാത്തിരിക്കാന്‍ മാത്രം കഴിയാത്ത വ്യക്തമായ കാരണം ഉണ്ടെങ്കില്‍, 3 മാസത്തെ നോട്ടീസ് പിരിയഡ് കൂടാതെ വിവാഹിതരാകാന്‍ കോടതി വിധി വഴി സാധിക്കും. Court Exemption Order എന്നാണ് ഇതിന് പറയുക. ഇതിനായി നിങ്ങളുടെ പ്രദേശത്തെ Circuit Family Court അല്ലെങ്കില്‍ ഹൈക്കോടതി എന്നിവയെ സമീപിക്കാം.

സൊളിസിറ്ററുടെ സഹായമില്ലാതെ തന്നെ നേരിട്ട് കോടതിയില്‍ ഇതിനായി അപേക്ഷ നല്‍കാം. ഇതിനായി ഏതെങ്കിലും തരത്തിലുള്ള ഫീ നല്‍കേണ്ടതില്ല. (സൊളിസിറ്റര്‍ വഴി ആണെങ്കില്‍ അദ്ദേഹത്തിന് പണം നല്‍കേണ്ടി വന്നേക്കാം.)

കോടതിയില്‍ വിവാഹം നേരത്തെ നടത്താനായി കൃത്യമായ കാരണങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കാന്‍ സാധിക്കണം. വിവാഹിതരാകുന്ന രണ്ട് പേര്‍ക്കും Exemption Order ലഭിക്കാന്‍ സമ്മതമായിരിക്കണം.

Order ലഭിച്ചു കഴിഞ്ഞാല്‍ 3 മാസത്തെ നോട്ടീസ് പിരിയഡ് വേണ്ടെങ്കിലും, വിവാഹത്തിന് 5 ദിവസം മുമ്പെങ്കിലും രജിസ്ട്രാറിന് മുന്നില്‍ വച്ച് declaration ഒപ്പു വയ്ക്കുകയും, MRF ലഭിക്കുകയും വേണം.

ഏതെല്ലാം രീതിയില്‍ വിവാഹിതരാകാം?

നേരത്തെ പറഞ്ഞതുപോലെ മതപരമായോ, മതേതരമായോ, സിവില്‍ രീതിയിലോ അയര്‍ലണ്ടില്‍ വിവാഹിതരാകാം.

മതപരമായ രീതിയിലാണ് വിവാഹമെങ്കില്‍, ഓരോ മതക്കാര്‍ക്കും അവരവരുടെ രീതിയില്‍ ചടങ്ങ് സംഘടിപ്പിക്കാം.

2007 മുതല്‍, ഏത് രീതിയില്‍ വിവാഹിതരാകുന്നവര്‍ക്കുമുള്ള രജിസ്ട്രേഷന്‍ നടപടികള്‍ ഒരുപോലെയാണ്. അതായത് Marriage Registration Form (MRF) ലഭിച്ച ശേഷം ഏത് രീതിയില്‍ വിവാഹം നടത്തണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. വിവാഹ സമയത്ത് MRF, ചടങ്ങിന് കാര്‍മ്മികത്വം വഹിക്കുന്നയാള്‍ക്ക് നല്‍കണം. വിവാഹശേഷം ഇത് പൂരിപ്പിച്ച്, ഒരു മാസത്തിനകം രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം. എങ്കില്‍ മാത്രമേ വിവാഹം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യപ്പെടുകയുള്ളൂ. രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ marriage certificate ലഭിക്കുകയുള്ളൂ. (കോവിഡ് കാലത്ത് MRF പോസ്റ്റ് വഴി അയക്കാം. അല്ലെങ്കില്‍ നിയന്ത്രണം തീരും വരെ കാത്തിരിക്കാം. അതുവരെ 1 മാസം എന്ന കാലയളവ് എടുത്തുമാറ്റിയിട്ടുണ്ട്.)

Credit: Shyju P Jacob

Share this news

Leave a Reply

%d bloggers like this: