ഡബ്ലിൻ ബസ് തിങ്കൾ-വെള്ളി മുഴുവൻ സർവീസ് പുനഃസ്ഥാപിക്കുന്നു; 25% കപ്പാസിറ്റി നിയന്ത്രണം തുടരും

അയര്‍ലണ്ടില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്നതോടെ കൂടുതല്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നത് മുന്നില്‍ക്കണ്ട് മെയ് 4 മുതല്‍ പഴയ പോലെ സര്‍വീസ് ആരംഭിക്കാന്‍ Dublin Bus. മെയ് 4 മുതല്‍ തിങ്കള്‍-വെള്ളി മുഴുവന്‍ സര്‍വീസ് പുനഃസ്ഥാപിക്കുമെന്ന്  Dublin Bus CEO Ray Coyne അറിയിച്ചു.

മെയ് 10 മുതല്‍ കടകള്‍, സലൂണുകള്‍, നിര്‍മ്മാണ മേഖല എന്നിവയെല്ലാം തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. സ്‌കൂളുകളും പൂര്‍ണ്ണമായും പ്രവര്‍ത്തിക്കും. ഇത് ബസ് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധന ഉണ്ടാക്കും.

മെയ് 4 മുതല്‍ മിക്കവാറും റൂട്ടുകളിലും പഴയ പോലെ സര്‍വീസ് നടത്താനാണ് Dublin Bus-ന്റെ തീരുമാനം. ചില റൂട്ടുകളും, Xpresso സര്‍വീസും മാത്രമാണ് ഒഴിവാക്കുക. അതേസമയം ലെവല്‍ 5 നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ ബസില്‍ 25% കപ്പാസിറ്റി എന്നത് തുടരും.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ സമയങ്ങളില്‍ മറ്റുള്ളവര്‍ പരമാവധി യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Share this news

Leave a Reply

%d bloggers like this: