അയർലണ്ടിൽ 59-നും അതിനു മുകളിലും പ്രായമായവർക്ക് വാക്സിൻ രജിസ്ട്രേഷൻ ഇന്ന് മുതൽ

59-നും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് ഇന്നുമുതല്‍ കോവിഡ് വാക്‌സിന്‍ ലഭിക്കാനായി രജിസ്റ്റര്‍ ചെയ്തു തുടങ്ങാം. നേരത്തെ 60-ന് മേല്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരുന്നു രജിസ്‌ട്രേഷന്‍. വരും ദിവസങ്ങളില്‍ 50-നും 60-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ ഈ ആഴ്ച തന്നെ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

50-54 പ്രായക്കാര്‍ക്ക് മെയ് 9 ഞായറാഴ്ച മുതലാണ് രജിസ്‌ട്രേഷന്‍ ആരംഭിക്കുക.

50-ന് മേല്‍ പ്രായമുള്ളവര്‍ക്ക് AstraZenica വാക്‌സിന്‍ നല്‍കാന്‍ നിലവില്‍ അനുമതിയുണ്ട്. Johnson & Johnson Janssen shot-ഉം നല്‍കാം.

തിങ്കളാഴ്ച വരെ രാജ്യത്തെ 1.6 മില്യണ്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചതായി HSE തലവന്‍ Paul Reid പറഞ്ഞു. 1,146,562 പേര്‍ക്ക് ഒരു ഡോസും, 445,326 ആളുകള്‍ക്ക് രണ്ട് ഡോസും ലഭിച്ചു.

ഇന്നലെ രാജ്യത്ത് 453 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.

Share this news

Leave a Reply

%d bloggers like this: