അയർലണ്ടിൽ ദത്തെടുക്കപ്പെട്ടവർക്ക് തങ്ങളുടെ ജനനം അടക്കമുള്ള വിവരങ്ങൾ അറിയാൻ നിയമം; ബിൽ ഇന്ന് മന്ത്രിസഭയിൽ

അയര്‍ലണ്ടില്‍ ദത്തെടുക്കപ്പെടുന്നവര്‍ക്ക് തങ്ങളുടെ ജനന സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള വിവരങ്ങള്‍ അറിയാന്‍ അവകാശം നല്‍കുന്ന ബില്‍ ഇന്ന് മന്ത്രിസഭ ചര്‍ച്ച ചെയ്യും. ദത്തെടുക്കപ്പെട്ടവരെ ഇവ അറിയാന്‍ സഹായിക്കുന്നതിനായി പ്രത്യേക വകുപ്പുകളെ ചുമതലപ്പെടുത്തുന്നതിനും, contact, tracing എന്നിവ ലഭ്യമാക്കുന്നതിനും സൗകര്യമൊരുക്കുന്നത് എങ്ങനെ എന്നും ബില്ലുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കും. ഈ വിവരങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ എത്തരത്തിലായിരിക്കണമെന്നതും ചര്‍ച്ചയില്‍ ഉള്‍പ്പെടും.

രാജ്യത്ത് ദത്തെടുക്കപ്പെട്ടവര്‍ക്ക് തങ്ങളുടെ ജനനം, മറ്റ് വിവരങ്ങള്‍ എന്നിവയൊന്നും അറിയാന്‍ കഴിയാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി നിരവധി പേര്‍ പരാതിപ്പെട്ടതായി തനിക്കറിയാന്‍ സാധിച്ചുവെന്ന് Children’s Minister ബില്ലുമായി ബന്ധപ്പെട്ട് പറഞ്ഞു. ഇത് പലപ്പോഴും അവരില്‍ ഗൗരവകരമായ മാനസികവ്യഥ സൃഷ്ടിക്കുന്നു.

ഈ ബില്ലിനൊപ്പം അയര്‍ലണ്ടില്‍ നിയമവിരുദ്ധമായ ജനന രജിസ്‌ട്രേഷന്‍ തടയുന്നതിനുള്ള ബില്ലും ഇന്ന് അവതരിപ്പിക്കപ്പെടും. St Patrick’s Guild adoption society-യില്‍ നിയമവിരുദ്ധമായി ജനനം രജിസ്റ്റര്‍ ചെയ്യപ്പെട്ട സംഭവം അന്വേഷിക്കുന്നതിനെ ഈ ബില്‍ സഹായിക്കും.

Share this news

Leave a Reply

%d bloggers like this: