നട്ട് ശരിയായി ടൈറ്റ് ചെയ്തില്ല; തീപിടിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് ലാൻഡ് റോവർ കാറുകൾ തിരികെ വിളിക്കുന്നു

നിര്‍മ്മാണ സമയത്തുണ്ടായ തകരാര്‍ കാരണം ഓസ്‌ട്രേലിയയില്‍ വിറ്റഴിക്കപ്പെട്ട 530-ഓളം ലാന്‍ഡ് റോവര്‍ കാറുകള്‍ തിരികെ വിളിക്കുന്നതായി കമ്പനി. 2021 മോഡലുകളായ Land Rover Discovery, Defender 3.0 6-cylinder എന്നീ വാഹനങ്ങളാണ് അടിയന്തരമായി തിരിച്ചെത്തിക്കണമെന്ന് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. എക്‌സഹോസ്റ്റ് ഡൗണ്‍പൈപ്പിനെയും, കാറ്റലിറ്റിക് കണ്‍വേര്‍ട്ടറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നട്ടുകള്‍ ശരിയായ രീതിയില്‍ ടൈറ്റ് ചെയ്യാത്തതിനാല്‍ വാഹനത്തിന് തീപിടിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് നടപടി.

2020 നവംബര്‍- 2021 മാര്‍ച്ച് കാലയളവിലാണ് ഓസ്‌ട്രേലിയയില്‍ ഈ വാഹനങ്ങള്‍ വിറ്റഴിച്ചത്. ശരിയായി ടൈറ്റ് ചെയ്യാത്തത് കാരണം നട്ട്‌സ് കാലക്രമേണ ലൂസ് ആകാനും, എക്‌സ്‌ഹോസ്റ്റ് ഗ്യാസ്, എഞ്ചിനിലേയ്ക്ക് ലീക്കായി തീപിടിക്കാനും സാധ്യതയുണ്ട്. കഴിയുന്നതും വേഗം സര്‍വീസ് സെന്ററുകളിള്‍ വാഹനമെത്തിക്കാനും, സൗജന്യമായി പ്രശ്‌നം പരിഹരിക്കുമെന്നും ലാന്‍ഡ് റോവര്‍ പറയുന്നു. ഉടമകളെ നേരിട്ട് കോണ്ടാക്ട് ചെയ്യാനും ശ്രമിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: