അയർലണ്ടിൽ 40-44 പ്രായക്കാർക്കുള്ള വാക്സിൻ ബുക്കിംഗ് നാളെ മുതൽ; ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ

അയര്‍ലണ്ടില്‍ 40-44 പ്രായക്കാര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ ഓണ്‍ലൈന്‍ ബുക്കിങ് നാളെ (ജൂണ്‍ 2 ബുധനാഴ്ച) മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി Stephen Donnelly. ബുക്കിങ് ചെയ്തവര്‍ക്ക് ജൂണ്‍ പകുതിയോടെ തന്നെ കുത്തിവെപ്പെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. https://www.hse.ie/eng/ എന്ന വെബ്‌സൈറ്റ് വഴി PPS number, Eircode, mobile number, email address എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യാം.

ഈ രേഖകള്‍ കൈവശമില്ലാത്തവര്‍ക്കും, ഓണ്‍ലൈന്‍ ബുക്കിങ്ങിന് പ്രതിസന്ധി നേരിടുന്നവര്‍ക്കും 1850 241 850 എന്ന നമ്പറില്‍ HSE Live-മായി ബന്ധപ്പെടാം.

ജൂലൈ അവസാനത്തോടെ രാജ്യത്തെ 2.5 മില്യണ്‍ ജനങ്ങളെ മുഴുനായും വാക്‌സിനേറ്റ് ചെയ്യുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ 1.9 മില്യണ്‍ പേര്‍ക്ക് (ഏകദേശം 50%) ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ 20% മുഴുവനായും വാക്‌സിനേറ്റ് ചെയ്യപ്പെട്ടവരാണ്. Pfizer/BioNTech, Moderna, AstraZeneca, Johnson & Johnson എന്നീ വാക്‌സിനുകള്‍ക്കാണ് രാജ്യത്ത് നിലവില്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളത്.

Share this news

Leave a Reply

%d bloggers like this: