അയർലൻഡ് മലയാളികളുടെ സഹകരണത്തോടെ വേൾഡ് മലയാളി കൗൺസിൽ 280 പൾസ് ഓക്സിമീറ്ററുകൾ കേരളത്തിന് നൽകി 

ഡബ്ലിന്‍: കോവിഡ് രണ്ടാം തരംഗം രൂക്ഷമായ കേരളത്തിലേക്ക് സാമൂഹിക സുരക്ഷാ വകുപ്പിന്റെ നിദ്ദേശപ്രകാരം വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സ് അയര്‍ലണ്ട് മലയാളികളുടെയും  ഏതാനും യു.കെ മലയാളികളുടെയും സഹകരണത്തോടെ 280 പള്‍സ് ഓക്സി മീറ്ററുകള്‍ സാമൂഹിക സുരക്ഷാ വകുപ്പിന്‌ എയര്‍ കാര്‍ഗോ വഴി അയച്ച് നല്‍‌കി  സാമൂഹ്യ സുരക്ഷാ വകുപ്പിന് വേണ്ടി ഡോ. മുഹമ്മദ്  അഷീൽ അവ ഏറ്റു വാങ്ങി. 4 ലക്ഷത്തില്‍ പരം തുക ചിലവായ ഈ പദ്ധതിയില്‍ സഹകരിച്ച എല്ലാ നല്ലവരായ മലയാളികളോടും ഇതിന്‌ മുന്‍‌കൈ എടുത്ത വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സിനും സാമൂഹ്യ സുരക്ഷ മിഷന്‍ എക്സിക്യുട്ടീവ് ഡയറക്റ്റര്‍ മുഹമ്മദ് അഷീല്‍ നന്ദി അറിയിച്ചു.

ഈ ഉദ്യമത്തോട് സഹകരിച്ച എല്ലാ മലയാളികളോടും  ഉള്ള നന്ദി വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സ് അറിയിക്കുന്നു.ഇതിനായി പ്രത്യേകം ക്രമീകരണം ചെയ്തു സഹായിച്ച  Molloys Pharmacy -ഉൾപ്പെടെ ഉള്ളവർക്ക് നന്ദി.

comments

Share this news

Leave a Reply

%d bloggers like this: