കോവിഡ് കൂടുന്നു; അയർലണ്ടിൽ ഇന്നലെ 1,100 രോഗികൾ; വടക്കൻ അയർലണ്ടിൽ 1,138

അയര്‍ലണ്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ ദിവസം 1,100 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. രാജ്യമാകമാനം 89 പേര്‍ കോവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയിലുണ്ട്. 21 പേര്‍ ICU-കളിലും ചികിത്സയിലാണ്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 7,700 പേര്‍ക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്. ഒരാഴ്ച കൊണ്ട് രോഗവ്യാപനനിരക്ക് 88% ആയും വര്‍ദ്ധിച്ചു.

കൗണ്ടികളിലെ വ്യപനനിരക്കും വര്‍ദ്ധിച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. Donegal-ലാണ് വ്യാപനം ഏറ്റവും കൂടുതല്‍- 100,000-ല്‍ 725 പേര്‍ക്ക് എന്ന നിരക്കിലാണ് ഇവിടെ കോവിഡ് വ്യാപനം. മറ്റ് കൗണ്ടികളിലെ കണക്ക് ഇപ്രകാരം: Louth 474/100,000, Dublin 307/100,000, Limerick 258/100,000, Galway 257/100,000.

കോവിഡില്‍ നിന്നും വാക്‌സിന്‍ വലിയ സംരക്ഷണം നല്‍കുമെങ്കിലും അതോടൊപ്പം ജനങ്ങള്‍ ആരോഗ്യമുന്‍കരുതലുകളും കൈക്കൊള്ളണമെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ Dr Ronan Glynn പറഞ്ഞു. വാക്‌സിന്‍ ലഭിക്കാന്‍ അവസരമൊരുങ്ങുന്ന മുറയ്ക്ക് കുത്തിവെപ്പ് എടുക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 18 വയസിന് മേല്‍ പ്രായമുള്ള എല്ലാവര്‍ക്കും രാജ്യത്ത് ഇന്നുമുതല്‍ mRNA വാക്‌സിന് രജിസ്റ്റര്‍ ചെയ്യാമെന്ന് HSE അറിയിച്ചിരുന്നു.

18-34 പ്രായക്കാര്‍ക്ക് ഫാര്‍മസികള്‍ വഴി Johnson& Johnson-ന്റെ ഒറ്റ ഷോട്ട് വാക്‌സിനായ Jansen എടുക്കാമെന്ന നിര്‍ദ്ദേശം നിലവില്‍ വന്ന ശേഷം ഇതുവരെ, 100,000-ലേറെ പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി Dr Glynn പറഞ്ഞു. രാജ്യത്തെ 800-ഓളം ഫാര്‍മസികളാണ് ഇത്തരത്തില്‍ Jansen വാക്‌സിന്‍ നല്‍കിവരുന്നത്. നേരത്തെ വാക്‌സിന്‍ എടുക്കാതിരുന്ന പ്രായമായവരും ഇപ്പോള്‍ വാക്‌സിനായി ഫാര്‍മസികളിലെത്തുന്നുണ്ട്.

അതേസമയം വടക്കന്‍ അയര്‍ലണ്ടില്‍ 1,138 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. 118 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഒരാള്‍ കൂടി മരണപ്പെട്ടതോടെ ആകെ മരണം 2,164 ആയി. ഇതിനിടെ വടക്കന്‍ അയര്‍ലണ്ടിലെ പലരും വാക്‌സിന്‍ എടുക്കാന്‍ തയ്യാറാകാത്തത് പ്രതിരോധസംവിധാനത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായി ആരോഗ്യവിദഗ്ദ്ധര്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: