Taylor Lee-യെ കണ്ടവരുണ്ടോ? സഹായമഭ്യർത്ഥിച്ച് ഗാർഡ

Kerry-യില്‍ നിന്നും കാണാതായ കൗമാരക്കാരനെ കണ്ടെത്താന്‍ പൊതുജനത്തിന്റെ സഹായം തേടി ഗാര്‍ഡ. ജൂലൈ 9 വെള്ളിയാഴ്ചയാണ് Kenmare-ലെ വീട്ടില്‍ നിന്നും 16-കാരനായ Taylor Lee-യെ കാണാതാകുന്നത്.

5 അടി 7 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, നീല നിറമുള്ള കണ്ണുകള്‍, നീളം കുറച്ച് വെട്ടിയ ബ്രൗണ്‍ നിറത്തിലുള്ള തലമുടി എന്നിവയാണ് Lee-യുടെ പ്രത്യേകതകള്‍. മുടി ഇപ്പോള്‍ blonde നിറത്തില്‍ ഡൈ ചെയ്തിരിക്കുകയാണ്. Kerry, Cork പ്രദേശങ്ങള്‍ ഇദ്ദേഹം സ്ഥിരമായി സന്ദര്‍ശിക്കാറുണ്ട്.

Lee-യെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ദയവായി ബന്ധപ്പെടുക:

Killarney Garda Station on 064 6671160

or any garda station

Share this news

Leave a Reply

%d bloggers like this: