അയർലണ്ടിൽ വിദ്വേഷ കുറ്റകൃത്യങ്ങൾ ഗാർഡയെ അറിയിക്കാനായി ഇനി ഓൺലൈൻ സംവിധാനം

അയര്‍ലണ്ടില്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ (hate crimes) റിപ്പോര്‍ട്ട് ചെയ്യാനായി പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനമൊരുക്കി ഗാര്‍ഡ. ഈ വര്‍ഷം ഇതുവരെ 238 വിദ്വേഷ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും സംവിധാനം പുറത്തിറക്കിക്കൊണ്ട് ഗാര്‍ഡ വ്യക്തമാക്കി.

ഇനിമുതല്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനായി www.garda.ie/en/reportahatecrime/ എന്ന വെബ്‌സൈറ്റ് ഉപയോഗിക്കാം. എല്ലാ പരാതികളും Garda National Diversity and Integration Unit (GNDIU) വിശദമായി പരിശോധിക്കുകയും, നടപടി ഉറപ്പാക്കുകയും ചെയ്യുമെന്നും ഗാര്‍ഡ അധികൃതര്‍ പറഞ്ഞു.

രാജ്യത്ത് വിദ്വേഷ കുറ്റകൃത്യങ്ങള്‍ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുകയാണെന്ന് ഗാര്‍ഡ സൂപ്രണ്ട് Michael Corbett പറഞ്ഞു. നിശ്ശബ്ദമായി അത് സഹിക്കേണ്ടതില്ലെന്നും, വിദ്വേഷകുറ്റകൃത്യത്തിന് ഇരയായാല്‍ അത് ഗാര്‍ഡയെ അറിയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരുപക്ഷേ എല്ലാവര്‍ക്കും ഗാര്‍ഡ സ്റ്റേഷനില്‍ പോയി പരാതി നല്‍കാന്‍ സാധിക്കണമെന്നില്ലെന്നും, അടിയന്തരപ്രാധാന്യമുള്ളതല്ലാത്ത കുറ്റകൃത്യങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാനാണ് പുതിയ ഓണ്‍ലൈന്‍ സംവിധാനമെന്നും ഗാര്‍ഡ അസിസ്റ്റന്റ് കമ്മിഷണര്‍ Paula Hilman-ഉം പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങള്‍ ഇരകള്‍ക്കും, കുടുംബത്തിനും ഉണ്ടാക്കുന്ന മാനസിക പ്രയാസം വലുതായിരിക്കും.

വിദ്വേഷ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നുറപ്പാക്കാനായി 2019 ഒക്ടോബറിലാണ് ഗാര്‍ഡ Garda Síochána Diversity and Integration Strategy for 2019 – 2021 എന്ന പദ്ധതി ആവിഷ്‌കരിച്ചത്.

Share this news

Leave a Reply

%d bloggers like this: