അയർലണ്ടിലെ എല്ലാ പ്രസവാശുപത്രികളിലും ഗർഭിണികൾക്കൊപ്പം പങ്കാളികൾക്കും പ്രവേശനം അനുവദിക്കണമെന്ന് കർശനനിർദ്ദേശം നൽകി HSE

അയര്‍ലണ്ടിലെ എല്ലാ പ്രസവാശുപത്രികളിലും പരിശോധനയ്‌ക്കെത്തുന്ന ഗര്‍ഭിണികള്‍ക്കൊപ്പം പങ്കാളികളെയും അനുവദിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി Health Service Executive (HSE). കോവിഡ് പടരുന്നത് കാരണം ഗര്‍ഭിണികള്‍ക്കൊപ്പം പങ്കാളികളെ ആശുപത്രിക്കകത്ത് പ്രവേശിപ്പിക്കുന്നതിന് പല സ്ഥാപനങ്ങളും വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നീട് ഇതിന് ഇളവ് നല്‍കണമെന്ന് ആരോഗ്യമന്ത്രിയും, HSE-യും പലതവണ പറഞ്ഞെങ്കിലും ചില ആശുപത്രികള്‍ നിയന്ത്രണം തുടരുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് അധികൃതരുടെ കര്‍ശന നിര്‍ദ്ദേശം വന്നിരിക്കുന്നത്. സങ്കീര്‍ണ്ണമായ ഗര്‍ഭാവസ്ഥയിലുള്ളവരുടെ ഒപ്പം പോലും പങ്കാളികളെ അനുവദിക്കുന്നില്ലെന്നും പരാതിയുയര്‍ന്നിരുന്നു. അടുത്തയാഴ്ച മുതല്‍ ഗര്‍ഭിണികള്‍ക്കൊപ്പം പങ്കാളികള്‍ക്കും പ്രസവാശുപത്രികളില്‍ പ്രവേശിക്കാം.

പ്രസവാശുപത്രികള്‍ക്ക് പ്രത്യേകമായി പുതുക്കിയ ആരോഗ്യനിര്‍ദ്ദേശങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പുറത്തിറക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് HSE ചീഫ് ക്ലിനിക്കല്‍ ഓഫീസര്‍ Dr Colm Henry വ്യക്തമാക്കി. Neo-natal unit, labour ward, anomaly scan, post-natal wards എന്നിങ്ങനെ എല്ലാ യൂണിറ്റുകളിലും ഗര്‍ഭിണിക്കൊപ്പം പങ്കാളിയെയും അനുവദിക്കണമെന്നാണ് നിര്‍ദ്ദേശം. രാജ്യത്തെ 19 പ്രസവാശുപത്രികളും ഈ നിര്‍ദ്ദേശം പാലിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും HSE അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: