അയർലണ്ടിൽ ഡിജിറ്റൽ കോവിഡ് സർട്ടിഫിക്കറ്റിനായി പുതിയ ഓൺലൈൻ സെൽഫ് സർവീസ് പോർട്ടൽ; സർട്ടിഫിക്കറ്റുകളിലെ തെറ്റുകൾ തിരുത്താനും സൗകര്യം

അയര്‍ലണ്ടിലെ ജനങ്ങള്‍ക്ക് ഡിജിറ്റല്‍ കോവിഡ്-19 സര്‍ട്ടിഫിക്കറ്റില്‍ മാറ്റങ്ങള്‍ വരുത്താനായി ഓണ്‍ലൈന്‍ സെല്‍ഫ് സര്‍വീസ് പോര്‍ട്ടല്‍ ആരംഭിച്ച് ആരോഗ്യവകുപ്പ്. നിലവിലെ ടോള്‍ ഫ്രീ ഫോണ്‍ നമ്പര്‍, കോവിഡ് മുക്തി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം എന്നിവയ്ക്ക് പുറമെയാണ് സെല്‍ഫ് സര്‍വീസ് പോര്‍ട്ടല്‍ കൂടി ആരംഭിച്ചിരിക്കുന്നത്.

https://covidcertificateportal.gov.ie/ എന്ന വെബ്‌സൈറ്റ് വഴി ഇനിമുതല്‍ നിങ്ങള്‍ക്ക് നേരത്തെ ലഭിച്ച കോവിഡ് സര്‍ട്ടിഫിക്കറ്റുകളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുകയോ, പുതിയ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിന് പുറമെ സര്‍ട്ടിഫിക്കറ്റ് ഇമെയില്‍ ആയി അയച്ചുതരാന്‍ ആവശ്യപ്പെടുക, ഇതുവരെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെങ്കില്‍ നേരത്തെ നല്‍കിയ അപേക്ഷയുടെ പുരോഗതി പരിശോധിക്കുക,കോവിഡ് മുക്തി നേടി എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുക എന്നിവയ്ക്കും പോര്‍ട്ടലില്‍ സൗകര്യമുണ്ട്.

രാജ്യത്ത് കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണമാരംഭിച്ച ശേഷം ടോള്‍ ഫ്രീ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസം നേരിടുന്നതായി പരാതിയുയര്‍ന്നിരുന്നു. വാക്‌സിന്‍ എടുത്തവര്‍ക്ക് ഇമെയില്‍ വഴി സര്‍ട്ടിഫിക്കറ്റ് അയച്ചുനല്‍കുമെങ്കിലും, കഴിഞ്ഞ 6 മാസത്തിനിടെ കോവിഡ് മുക്തി നേടി എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കൂടുതല്‍ പേരും ടോള്‍ ഫ്രീ നമ്പറാണ് ഉപയോഗിക്കുന്നത്. പുതിയ പോര്‍ട്ടല്‍ ആരംഭിച്ചതോടെ ഫോണ്‍ വിളികള്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. കോള്‍ സെന്റര്‍ എന്നത് നല്ലൊരു ആശയമായിരുന്നില്ലെന്നും അധികൃതര്‍ സമ്മതിക്കുന്നു.

Share this news

Leave a Reply

%d bloggers like this: