കൊച്ചിയിൽ നിന്നും ലണ്ടനിലേക്ക് നേരിട്ട് വിമാന സർവീസ്; അയർലണ്ട് മലയാളികൾക്കും ആശ്വാസം

കൊച്ചിയില്‍ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ട് വിമാനസര്‍വ്വീസൊരുക്കി എയര്‍ ഇന്ത്യയും കൊച്ചി എയര്‍പോര്‍ട്ടും (സിയാല്‍). ഓഗസ്റ്റ് 18 മുതല്‍ എല്ലാ ബുധനാഴ്ചയും സര്‍വീസുണ്ടാകുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യയെ കോവിഡ് നിയന്ത്രണങ്ങളുടെ റെഡ് ലിസ്റ്റില്‍ നിന്നും ആംബര്‍ ലിസ്റ്റിലേയ്ക്ക് ഇംഗ്ലണ്ട് മാറ്റിയിരുന്നു. ഇതോടെ നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കാന്‍ അധികൃതര്‍ നടത്തിയ ശ്രമം വിജയിക്കുകയായിരുന്നു. ഇതോടെ മലയാളികളായ പ്രവാസികള്‍ക്ക് ലണ്ടന്‍ വഴി അയര്‍ലണ്ടിലേയ്ക്ക് വരാമെന്ന സൗകര്യവുമുണ്ട്. നിലവില്‍ മിക്കവരും ഖത്തര്‍ വഴിയും മറ്റുമുള്ള കണക്ഷന്‍ ഫ്‌ളൈറ്റുകളെയാണ് ആശ്രയിക്കുന്നത്.

യൂറോപ്പിലേയ്ക്ക് നേരിട്ട് കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതിനാല്‍ത്തന്നെ പാര്‍ക്കിങ്, ലാന്‍ഡിങ് ചാര്‍ജ്ജുകള്‍ കൊച്ചി എയര്‍പോര്‍ട്ട് ഒഴിവാക്കിയിട്ടുണ്ട്.

എല്ലാ ബുധനാഴ്ചയും രാവിലെ 3.45-നാണ് ലണ്ടന്‍-കൊച്ചി ഫ്‌ളൈറ്റ് കൊച്ചിയില്‍ ലാന്‍ഡ് ചെയ്യുക. 5.50-ന് ഫ്‌ളൈറ്റ് തിരികെ ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ടിലേയ്ക്ക് യാത്ര തിരിക്കും. പത്ത് മണിക്കൂറാണ് യാത്രാ സമയം.

Share this news

Leave a Reply

%d bloggers like this: