അയർലണ്ടിലെ പുതിയ കോവിഡ് രോഗികളിൽ 97% പേർ 65-നു താഴെ പ്രായമുള്ളവർ; ജനുവരിക്ക് ശേഷം ഏറ്റവും കൂടുതൽ രോഗികൾ ഇന്നലെ

അയര്‍ലണ്ടില്‍ നിലവില്‍ കോവിഡ് പടര്‍ന്നുപിടിക്കുന്നത് ഭൂരിഭാഗവും 16-34 പ്രായക്കാരിലാണെന്ന് ചീഫ് ക്ലിനിക്കല്‍ ഓഫിസര്‍ Dr Ronan Glynn. ഇന്നലെ 1,837 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. മുന്‍ ദിവസത്തെക്കാള്‍ ഒമ്പത് പേര്‍ അധികം. ജനുവരിക്ക് പകുതിക്ക് ശേഷം ആദ്യമായാണ് ഒരു ദിവസം ഇത്രയും രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

അതേസമയം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം 208 ആയി ഉയര്‍ന്നതായും ഇതില്‍ 31 പേര്‍ തീവ്രപരിചരണവിഭാഗത്തിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Donegal, Louth, Galway, Mayo, Monaghan എന്നിവിടങ്ങളിലാണ് നിലവില്‍ രോഗവ്യാപനം ഏറ്റവും കൂടുതലുള്ളതെന്ന് Dr Glynn പറഞ്ഞു. കഴിഞ്ഞ 14 ദിവസത്തിനിടെ രോഗനിരക്ക് ദേശീയശരാശരി 100,000-ല്‍ 386 എന്നാണെങ്കില്‍, ഈ പ്രദേശങ്ങളില്‍ ഇത് 500-ന് മുകളിലാണെന്നും അദ്ദേഹ കൂട്ടിച്ചേര്‍ത്തു. ഈയിടെ രാജ്യത്ത് ഏതാനും അവധിദിനങ്ങള്‍ ഉണ്ടായതും രോഗവ്യാപനം ഉയരാന്‍ കാരണമായതായി സംശയിക്കപ്പെടുന്നു.

രാജ്യത്ത് ഇപ്പോഴുണ്ടാകുന്ന കോവിഡ് രോഗികളില്‍ 65 വയസിന് മേല്‍ പ്രായമുള്ള 3% പേര്‍ മാത്രമേ ഉള്ളൂവെന്നും Dr Glynn ട്വിറ്ററില്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: