ലിമറിക്കിൽ ഉണ്ടായ റോഡപകടത്തിൽ പ്രതിശ്രുതവരൻ മരിച്ചു

ശനിയാഴ്ച ലിമറിക്കിലെ Cragmore-ല്‍ ഉണ്ടായ കാറപകടത്തില്‍ പ്രതിശ്രുതവരന്‍ മരിച്ചു. ലിമറിക്ക് കൗണ്ടിയിലെ Askeaton സ്വദേശിയായ Myles Harty (20) ആണ് വിവാഹത്തിന് മണിക്കൂറുകള്‍ മുമ്പുണ്ടായ അപകടത്തില്‍ മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്.

Askeaton-ല്‍ നിന്നും Rathkeale-ലേയ്ക്കുള്ള റോഡില്‍ വച്ച് ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയായിരുന്നു അപകടം. റോഡ് സൈഡിലെ കുറ്റിയില്‍ ഇടിച്ച കാറിന്റെ മുന്‍സീറ്റില്‍ ഇരിക്കുകയായിരുന്നു Harty. കാറിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനെ ചെറിയ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം കാറോടിച്ചിരുന്നത് പ്രായപൂര്‍ത്തിയാകാത്ത ഒരു കൗമാരക്കാരനായിരുന്നു എന്ന സംശയത്തില്‍ ഇയാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ലിമറിക്ക് സിറ്റിയിലെ St Munchin’s Church-ല്‍ വച്ച് ഉച്ചയ്ക്ക് ശേഷമായിരുന്നു Harty-യുടെ വിവാഹം തീരുമാനിച്ചിരുന്നത്. ട്രാവലര്‍ സമൂഹത്തില്‍ പെടുന്ന ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സംഭവം അവിശ്വസനീയമായ ദുഃഖവാര്‍ത്തയായി. പള്ളിയില്‍ വിവാഹത്തിനെത്തിയ ബന്ധുക്കളും സുഹൃത്തുക്കളുമായ നിരവധി പേര്‍ Harty-യുടെ വിയോഗത്തെത്തുടര്‍ന്ന് ഹൃദയത്തിന്റെ ആകൃതിയിലുള്ള ബലൂണുകള്‍ ആകാശത്തേയ്ക്ക് പറത്തിവിട്ട് ആദരാഞ്ജലുകളര്‍പ്പിച്ചു. ‘King For A Day,’ ’20’ എന്നിങ്ങനെയുള്ള വാചകങ്ങളും ബലൂണുകളില്‍ എഴുതിയിരുന്നു. ബെസ്റ്റ് ഫ്രണ്ടായ Kate Qulligan-യെ ആയിരുന്നു Harty വിവാഹം കഴിക്കാനിരുന്നത്.

Share this news

Leave a Reply

%d bloggers like this: