ഡബ്ലിനിലെ Beacon Hospital-ൽ 75 മില്യൺ യൂറോയുടെ വികസനപ്രവർത്തനം; നഴ്‌സുമാർ അടക്കം 400 പേർക്ക് സ്ഥിരജോലി ലഭിക്കും

സൗത്ത് ഡബ്ലിനിലെ പ്രശസ്തമായ Beacon Hospital-ല്‍ 70 കെയര്‍ ബെഡ്ഡുകള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു. Sandyford-ലെ ആശുപത്രി സ്ഥലത്ത് വൈകാതെ തന്നെ പദ്ധതി നിര്‍മ്മാണമാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനുള്ള പ്ലാന്‍ കൗണ്‍സില്‍ അനുമതിക്കായി സമര്‍പ്പിക്കാിരിക്കുയായാണ്.

എട്ടു നിലകളിലായി നടക്കുന്ന നിര്‍മ്മാണപദ്ധതിയില്‍ പുതിയ ആക്‌സിഡന്റ് & എമര്‍ജന്‍സി വിഭാഗം, കാന്‍സര്‍ കെയര്‍ വിഭാഗം, രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം എന്നിവയും ഉണ്ടാകും.

കഴിഞ്ഞ വര്‍ഷം ഹോസ്പിറ്റല്‍ അധികൃതര്‍ വിലകൊടുത്ത് സ്വന്തമാക്കിയ Beacon Hotel-ന്റെ വലിയൊരു ഭാഗം പൊളിച്ചുമാറ്റിയാകും പുതിയ സൗകര്യങ്ങള്‍ നിര്‍മ്മിക്കുക. ഹോട്ടല്‍ വാങ്ങിയതും, പദ്ധതിക്കുമുള്ള ചെലവ് അടക്കം ഏകദേശം 75 മില്യണ്‍ യൂറോയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ 78 മില്യണ്‍ യൂറോ ഹോസ്പിറ്റലില്‍ വിവിധ പ്രവര്‍ത്തികള്‍ക്കായി മുടക്കിയിരുന്നു.

പുതിയ സൗകര്യങ്ങള്‍ കൂടി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ആശുപത്രിയില്‍ 400 പേര്‍ക്ക് കൂടി സ്ഥിരജോലി ലഭിക്കുമെന്നാണ് കരുതുന്നത്. അഡ്മിനിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍, സ്റ്റാഫ്, കഫേ ജോലിക്കാര്‍ തുടങ്ങി നിരവധി തസ്തികകള്‍ സൃഷ്ടിക്കപ്പെടും.

Share this news

Leave a Reply

%d bloggers like this: