ലിമറിക്കിൽ നിന്നും കാണാതായ 15-കാരിയെ കണ്ടെത്താൻ സഹായിക്കാമോ?

ലിമറിക്കില്‍ നിന്നും കാണാതായ കൗമാരക്കാരിയെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തങ്ങളുമായി ബന്ധപ്പെടണമെന്നും, പെണ്‍കുട്ടിയെ കണ്ടെത്താന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് ഗാര്‍ഡ.

ലിമറിക്കിലെ Ballyagran-ലുള്ള വീട്ടില്‍ നിന്നുമാണ് Michealah Quinlan എന്ന 15-കാരിയെ ഓഗസ്റ്റ് 20 വെള്ളിയാഴ്ച രാവിലെ മുതല്‍ കാണാതാകുന്നത്.

ഏകദേശം 5 അടി 2 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, നീളമുള്ള ബ്രൗണ്‍ നിറത്തിലുള്ള മുടി, നീല നിറമുള്ള കണ്ണുകള്‍ എന്നിവയാണ് പെണ്‍കുട്ടിയെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍. കാണാതാകുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രത്തെപ്പറ്റി വിവരങ്ങളൊന്നുമില്ല.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ദയവായി ഗാര്‍ഡയെ ബന്ധപ്പെടുക:
Gardaí in Newcastlewest on 069 20650
The Garda Confidential Line on 1800 666 111
Or any Garda Station.

Share this news

Leave a Reply

%d bloggers like this: