അയർലണ്ട് മലയാളികൾ ഒരുക്കിയ ‘Do Worry’ ഷോർട്ട് ഫിലിം ശ്രദ്ധ നേടുന്നു; അതിഗംഭീരമെന്ന് പ്രേക്ഷകസമൂഹം

സമകാലീന വിഷയത്തെ ആസ്പദമാക്കി അയര്‍ലണ്ട് മലയാളികള്‍ തയ്യാറാക്കിയ ‘Do Worry’ എന്ന ഹ്രസ്വ ചിത്രം യൂട്യൂബില്‍ പ്രേഷകരുടെ കയ്യടി നേടി മുന്നേറുന്നു.ഒട്ടനവധി മ്യൂസിക് ആല്‍ബങ്ങളും, ഷോര്‍ട്ട് ഫിലിമുകളും മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള കളര്‍ ആന്‍ഡ് കാന്‍വാസിന്റെ ബാനറില്‍ പുതുമുഖങ്ങളായ ഒരുപിടി കലാകാരന്മാരെ അണിനിരത്തി കിരണ്‍ ബാബു കരാലില്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ജെയ്‌സണ്‍ ജോസഫ് ആണ്.

യുവ സംവിധായകരായ തരുണ്‍ മൂര്‍ത്തി, ഷംസു സായ്ബ എന്നിവര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ചിത്രം പങ്കുവെച്ചു. സമകാലീന വിഷയത്തില്‍ ഒരു പുതുചിന്ത സമ്മാനിക്കുന്ന ഈ ഹ്രസ്വചിത്രം നിരവധി പ്രേഷകരുടെ മനംകവര്‍ന്നു കഴിഞ്ഞു. സമൂഹത്തില്‍ മാറ്റമില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുന്ന ഗൗരവമേറിയ അനാചാരത്തെ പ്രതിപാദിക്കുന്ന ഈ ചിത്രം മുന്നോട്ടുവെക്കുന്ന ആശയം ഉരുത്തിരിഞ്ഞത്, ഒരു വാട്‌സാപ്പ് ട്രോളില്‍ നിന്നാണെന്നുള്ളത് ഏറെ കൗതുകമുണര്‍ത്തുന്നു.

പരിപൂര്‍ണമായും അയര്‍ലണ്ടില്‍ ചിത്രീകരിച്ചതാനെങ്കിലും, കേരളത്തനിമ ചോരാതെ നിലനിര്‍ത്താന്‍ കഴിഞ്ഞതായി പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. ചിത്രത്തിന്റെ ക്യാമറയും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നതും കിരണ്‍ ബാബു കാരാലില്‍ ആണ്. സിംപ്‌സണ്‍ ജോണ്‍ സംഗീതം സംവിധാനം നിര്‍വഹിച്ചപ്പോള്‍ റാം സുന്ദറും, ക്രിസ് ജോയും ചേര്‍ന്ന് പശ്ചാത്തല സംഗീതവും തയ്യാറാക്കി. നിഷ കെ ജോണ്‍ വസ്ത്രാലങ്കാരം നിര്‍വ്വഹിക്കുകയും, അരവിന്ദ് അജയന്‍ ലൊക്കേഷന്‍ മാനേജര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്തു.

പുതുമുഖങ്ങളായ പോള്‍ വര്‍ഗീസ്, ആരതി വിജയന്‍, ഷനീജ് ജോഷി, അര്‍ച്ചന മധു, ജെയ്‌സണ്‍ ജോസഫ്, സൗമ്യ ബിനു, മാത്യൂസ് ജോര്‍ജ് എന്നിവര്‍ ചിത്രത്തില്‍ വേഷമിട്ടു.

Share this news

Leave a Reply

%d bloggers like this: