അയർലണ്ടിന്റെ പാരാലിംപിക് സ്വർണ്ണ ജേതാവ് Ellen Keane-ന്റെ വീടിനു സമീപത്തെ പോസ്റ്റ് ബോക്സിനു സ്വർണ്ണച്ചായം പൂശി An Post

ടോക്കിയോ പാരാലിംപിക്‌സില്‍ സ്വര്‍ണ്ണം നേടിയ Ellen Keane-ന് ആദരസൂചകമായി Keane-ന്റെ വീടിന് സമീപത്തെ പോസ്റ്റ് ബോക്‌സിന് സ്വര്‍ണ്ണച്ചായം പൂശി An Post. ഡബ്ലിനിലെ Clontarf-ലുള്ള വഴിയോരത്തെ പോസ്റ്റ് ബോക്‌സാണ് Keane-ന്റെ നേട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന സ്മാരകമായി ഇനി നിലകൊള്ളുക. ബോക്‌സിന് മുകളില്‍ ‘Congratulations Ellen’ എന്നും എഴുതിച്ചേര്‍ത്തിട്ടുണ്ട്.

വനിതകളുടെ എസ്ബി8 100 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്ക് നീന്തല്‍ മത്സരത്തിലാണ് ഡബ്ലിന്‍ സ്വദേശിയായ Ellen Keane കഴിഞ്ഞ ദിവസം സ്വര്‍ണ്ണം നേടിയത്. 2020 പാരാലിംപിക്‌സില്‍ അയര്‍ലണ്ടിന്റെ ആദ്യ സ്വര്‍ണ്ണവുമാണിത്. 1:19.93 മിനിറ്റില്‍ ലക്ഷ്യം പൂര്‍ത്തിയാക്കിയാണ് Keane സ്വര്‍ണ്ണത്തില്‍ മുത്തമിട്ടത്. റിയോ പാരാലിംപ്കിസില്‍ വെങ്കലം നേടിയിരുന്നു Keane.

പോസ്റ്റ് ബോക്‌സിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ട് ഡബ്ലിന്‍ മേയര്‍ Alison Gilliland, Ellen Keane-നെ അഭിനന്ദിച്ചു.

നേരത്തെ ടോക്കിയോ ഒളിംപ്ക്‌സില്‍ അയര്‍ലണ്ടിനായി ബോക്‌സിങ്ങില്‍ സ്വര്‍ണ്ണം നേടിയ കെല്ലി ഹാരിങ്ടണിന്റെ വീട് സ്ഥിതി ചെയ്യുന്ന തെരുവിലെ പോസ്റ്റ് ബോക്‌സിനും സ്വര്‍ണ്ണച്ചായം പൂശി An Post സമാനമായി ആദരവ് പ്രകടിപ്പിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: