ഡബ്ലിനിൽ ഗർഭിണിയായ സ്ത്രീയെ ആക്രമിച്ചയാൾക്കെതിരെ വധശ്രമത്തിന് കേസ്

ഗര്‍ഭിണിയായ സ്ത്രീയെ ആക്രമിച്ച കേസില്‍ പ്രതിക്ക് മേല്‍ വധശ്രമത്തിന് കേസ് ചുമത്തി ഗാര്‍ഡ. ഏപ്രില്‍ 25-ന് ഡബ്ലിന്‍ സിറ്റി സെന്ററില്‍ വച്ചായിരുന്നു സ്ത്രീക്ക് ആക്രമണമേല്‍ക്കുകയും, തുടര്‍ന്ന് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്.

കേസില്‍ അറസ്റ്റിലായ Dean Paget എന്ന 32-കാരനെതിരെയാണ് വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ഗാര്‍ഡ കേസെടുത്തിരിക്കുന്നത്. മെയ് മാസത്തിലായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ ആദ്യം നാല് വകുപ്പുകള്‍ ഇയാള്‍ക്ക് മേല്‍ ചുമത്തിയിരുന്നു. ഡബ്ലിനിലെ മൂന്ന് സ്ഥലങ്ങളില്‍ വച്ച് ഇയാള്‍ സ്ത്രീയെ ആക്രമിച്ചതായും ഗാര്‍ഡ പറഞ്ഞു. കൊല്ലുമെന്നും, ആക്രമിക്കുമെന്നും ഇയാള്‍ പലതവണ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാള്‍ക്ക് സ്വന്തമായി വീടോ, അഡ്രസോ ഇല്ല.

അതേസമയം കോടതിയില്‍ ഹാജരാക്കപ്പെട്ട Paget ജാമ്യാപേക്ഷ നല്‍കിയില്ല. തുടര്‍ന്ന് ഇയാളെ റിമാന്‍ഡില്‍ വിട്ടു. തുടര്‍ന്ന് വീണ്ടും വിചാരണയ്ക്കായി Cloverhill District Court-ല്‍ ഹാജരാക്കിയപ്പോഴാണ് വധശ്രമം അടക്കം കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയത്. ഇയാള്‍ക്കായി ഹാജരായ അഭിഭാഷകനും മറുവാദമൊന്നും ഉന്നയിച്ചില്ല.

സെപ്റ്റംബര്‍ 7-ന് കേസ് വീണ്ടും പരിഗണിക്കും.

Share this news

Leave a Reply

%d bloggers like this: