ഈശോ- FROM THE BIBLE (ഫാ. വിജി വർഗീസ് ഈപ്പൻ )

ഈശോ- FROM THE BIBLE
_____________
ഈശോ: ടാ ഉവ്വേ, ഈ ജനങ്ങൾ എന്നെ കുറിച്ചു എന്താ പറയുന്നതു? അവർക്കു അറിയാമോ ഞാൻ ആരാണന്നു?

ശിഷ്യൻ 1: എൻറെ ഈശോയെ, അതു ഭയങ്കര തമാശയാ.

ഈശോ: അതെന്താടാ ഉവ്വേ?

ശിഷ്യൻ 1: ചിലരുടെ വിചാരം നീ സ്നാപക യോഹന്നാൻ ആണന്നാ.

ഈശോ: ങാ ബെസറ്റ്! ഇതു തന്നെ അല്ലെ ആ ഹെരോദാവും പറയുന്നതു?
അതു പോട്ടെ. പിന്നെ?

ശിഷ്യൻ 2: പിന്നെ വേറെ ചില കക്ഷികൾ പറയുന്നതു നീ ഏലീയാവു ആണന്നാ.

ഈശോ: ഓ, ഓ.കെ. അതു പിന്നെ അവർ ആ മാലാഖി പ്രവാചകൻ പറഞ്ഞതിൻറെ ബേസിസിൽ ചിന്തിക്കുന്നതായിരിക്കും, അല്ലെ? മശിഹാ വരുന്നതിനു മുമ്പു ഏലിയാവു വന്നു എല്ലാവരുടെയും ഹൃദയങ്ങൾ തമ്മിൽ നിരപ്പിക്കും എന്നു പ്രവാചകൻ പറഞ്ഞിട്ടുണ്ടല്ലോ.

ശിഷ്യൻ 3: യാ. യാ. പിന്നെയും ഉണ്ടു വേറെ ചില പുള്ളികൾ. അവരു പറയുന്നു നീ യിരമ്യാവു ആണന്നു. എനിക്കു തോന്നുന്നതു, നമ്മുടെ ഈ ദൈവാലയം പണ്ടു നശിപ്പിക്കാൻ ശത്രുക്കൾ വന്നപ്പോൾ യിരമ്യാവു പ്രവാചകൻ അതിലേ സമാഗമന കൂടാരം ഒക്കെ എടുത്തു കൊണ്ടു പോയെന്നും, മശിഹാ വരുന്നതിനു മുമ്പേ അതൊക്കെ തിരിച്ചു കൊണ്ടു വന്നു സ്ഥാപിക്കുമെന്നും വിശ്വസിക്കുന്ന കൂട്ടത്തിൽപ്പെട്ടവരാണ് അവരെന്നാ.

ഈശോ: ഹോ ഹെൻറെയമ്മോ!

ശിഷ്യൻ 4: തീർന്നില്ല കർത്താവെ. കുറേ പേർക്കു ശരിക്കും നീ ആരാണന്നു അറിയില്ല. ദേ ആർ കൺഫ്യുസ്ട്. ഒരു പ്രവാചകൻ ആയിരിക്കാം എന്നൊക്കെ അവർ ഊഹിക്കുന്നുണ്ടു. ഏന്തായാലും നീ ഒരു വലിയ സംഭവമാ എന്നാ അവർ പറയുന്നതു.

ശിഷ്യൻ 5: അതേയതേ. വേണേൽ “അൽ പ്രവാചകൻ” എന്നു വിളിക്കാം.

ഈശോ: സുഖിപ്പിക്കല്ലേടാ ഉവ്വേ. മതി തള്ളിയതു. ഇനി നിങ്ങൾ പറ. നിങ്ങൾക്കു എന്തു തോന്നുന്നു? ഞാൻ ആരാ?

ശിഷ്യൻമാർ: അതു… അതു പിന്നേ … പണിയായോ ദൈവമേ?

പത്രോസ്: ഈശോയെ, ഞാൻ പറയാം

ഈശോ: ഹ ഹ. എനിക്കു തോന്നി, നീ ഇപ്പോ ചാടി വീഴുമെന്നു. ഓ.കെ. പറ.

പത്രോസ്: നീ ക്രിസ്തു അല്ലേ? … ആണു … അല്ലേ? … ആണു. ആണു. ആണു. നീ ക്രിസ്തു തന്നെ.

ഈശോ: ഉറപ്പാണോ? ഡീൽ? ലോക്ക് ചെയ്യട്ടെ?

പത്രോസ്: യെസ്. യെസ്. യൂ ആർ ക്രൈസ്റ്റ്. ഐ യാം ഡാമ് ഷുവർ.

ഈശോ: എടാ, എടാ, എടാ, യോനായുടെ മോനെ… ഇതു നിനക്കു വെളിപ്പെടുത്തി തന്നത് നിൻറെ അപ്പൻ യോനാ അല്ല കേട്ടോ. സ്വർഗ്ഗത്തിലേ അപ്പനാ. കാരണം നീ ഇപ്പോ പറഞ്ഞതു മനുഷ്യൻറെ സ്വരമല്ല, ദൈവത്തിൻറെ സ്വരമാണു. ഐ യാം പ്രൗഡ് ഓഫ യൂ മൈ ബോയി. യൂ റോക്ക്…ആൻഡ്, യൂ ആർ എ “റോക്ക്”.

പത്രോസ്: ങേ. എന്തോന്നാ കർത്താവേ?

ഈശോ: അതേടാ ഉവ്വേ. നീ ഒരു പാറയാ. എന്തോന്നു ഉറപ്പാടാ നിൻറെ വിശ്വാസത്തിനു? ങാ, പിന്നെ ഒരു കാര്യം കൂടെ. നീ ഇപ്പോ പറഞ്ഞില്ലേ ഞാൻ ക്രിസ്തു ആണന്നു? നിൻറെ ഈ വിശ്വാസമില്ലെ? ഇതിൻമേൽ ഞാൻ എൻറെ സഭയേ പണിയും.

പത്രോസ് വെരി വെരി ഹാപ്പി. കോളർ ഒക്കെ വലിച്ചിട്ടു ഞെളിഞ്ഞു നിന്നു.

After two days…(വേണേൽ 2021 എന്നും പറയാം.)

ഈശോ: അതേ, എനിക്കൊരു കാര്യം പറയാനുണ്ട്.

ശിഷ്യൻമാർ: എന്തോന്നാ ഈശോയേ?

ഈശോ: ഇനി അധികം നാൾ ഒന്നും ഞാൻ നിങ്ങളുടെ കൂടെ കാണില്ല. നിങ്ങടെ മൂപ്പൻമാരാലും മഹാപുരോഹിതൻമാരാലും ശാസ്ത്രിമാരാലും ഞാൻ കൊല്ലപ്പെടേണം. പക്ഷെ, മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കും. ബൈ ദ ബൈ, എൻറെ വരവിൻറെ ഉദ്ദേശ്യം തന്നെ അതാ. എൻറെ മാർഗ്ഗം ക്രൂശിൻറെ മാർഗ്ഗമാണു.

പത്രോസ്: സ്റ്റോപ്പ്. ഇപ്പോ പറഞ്ഞത് ഇരിക്കട്ടെ. ഇനിമേലാൽ ഇതു മിണ്ടിയേക്കല്ല്. കഴിഞ്ഞ ദിവസം നീ ക്രിസ്തു ആണന്നൊക്കെ ഞാൻ തട്ടിവിട്ടത് ഇതിനായിരുന്നോ? നീ പോയാൽ പിന്നെ ആരു വിപ്ലവം നടത്തും? ഈ റോമാക്കാരിൽ നിന്നു ആരു ഞങ്ങളേ മോചിപ്പിക്കും? അല്ലേൽ തന്നേ നീ ഉള്ളതാ ഞങ്ങടെ ഒരു വെയ്റ്റു. നീ പോയാൽ ഞങ്ങൾക്കു വീണ്ടും ശരണം ആ പഴയ വള്ളവും വലയും മാത്രമാ. സോ അതൊന്നും വേണ്ട. അല്ലേലും ഈ ക്രൂശു മരണമൊന്നും നിനക്കു ഒട്ടും മാച്ചിങ്ങ് അല്ല. തന്നയുമല്ല അതിനു ഒരു ഗും ഇല്ല. ചുമ്മാ ഒരു മാതിരി കള്ളൻമാരെ ഒക്കെ കൊല്ലുന്ന പോലെ. ഓ വേണ്ടാന്നേ…

ഈശോ: ടാ സാത്താനെ, പൊക്കോണം എൻറെ മുമ്പീന്നു. ഓരോ ഉടായ്പ്പുമായി വന്നോളും. ഇതാണോ നി എന്നെ ക്രിസ്തു എന്നൊക്കെ വിളിച്ചപ്പോൾ ഉദ്ദേശിച്ചതു? ദേ ഒരു കാര്യം പറഞ്ഞേക്കാം. ഇപ്പോൾ നി പറഞ്ഞതുണ്ടല്ലോ…അതു ദൈവത്തിൻറെ സ്വരമല്ല, മനുഷ്യൻറെ സ്വരമാ. ഹോ, നീ ഒരു ലോക പരാജയം ആണല്ലോടെയ്. പോയെ പോയെ.

(അൽപ്പം കടുപ്പിച്ചു ഈശോ തുടർന്നു…)
ഞാൻ എല്ലാരോടും കൂടെ പറയുവാ. വല്ല സ്ഥാനമോ സമ്പത്തോ സുഖമോ ഒക്കെ നേടാം എന്നു വിചാരിച്ചു, ആരും എന്നെ കുറിച്ച്, ഞാൻ ക്രിസ്തുവാ, കർത്താവാ, ചക്കരയാ, തേനാ എന്നൊന്നും വിളിച്ചും കൊണ്ടു എൻറെ പുറകെ വരണ്ട. വെറുതയാ. ഞാൻ ആ റ്റൈപ്പു അല്ല. സോറി. നിങ്ങൾക്കു ആളു മാറിപ്പോയി. സഭയെ പണിയുമെന്ന് ഞാൻ പറഞ്ഞത് നിങ്ങൾക്ക് സമുദായം ഉണ്ടാക്കി കളിക്കാനും ബാക്കിയുള്ളവർക്ക് എതിരെ കുരിശുയുദ്ധം പ്രഖ്യാപിക്കുവാനും അല്ല. പിന്നെ, ആർക്കേലും എന്നേ അനുഗമിക്കണോ? തന്നത്താൻ ത്യജിച്ചു തൻറെ ക്രുശു എടുത്തു കൊണ്ടു എന്നെ അനുഗമിച്ചോണം. കേട്ടല്ലോ?

ഇത് കേട്ട് കിളിപോയ പത്രോസും ശേഷം ശിഷ്യൻമാരും: അടിപൊളി. വാ പോകാം.
“പ്ലിംഗ്”
____ ഫാ. വിജി വർഗീസ് ഈപ്പൻ

Share this news

Leave a Reply

%d bloggers like this: