ലീവിങ് സെർട്ട് പരീക്ഷയിൽ മുഴുവൻ മാർക്കും നേടി അയർലണ്ട് മലയാളികൾക്ക് അഭിമാനമായി അമൽ ജെയ്‌മോൻ

അയര്‍ലണ്ടിലെ ലീവിങ് സെര്‍ട്ട് പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി മലയാളി സമൂഹത്തിന്റെ അഭിമാനമുയര്‍ത്തി അമല്‍ ജെയ്‌മോന്‍. കോര്‍ക്കിലെ Mallow-യിലുള്ള ജെയ്‌മോന്‍ മാര്‍ക്കോസ്- റാണി ജെയ്‌മോന്‍ ദമ്പതികളുടെ മകനായ അമല്‍, 625 മാര്‍ക്കും നേടിയ അക്കാദമിക മികവിന് പുറമെ കഴിഞ്ഞ 10 വര്‍ഷമായി കര്‍ണ്ണാടക സംഗീതവും പഠിക്കുന്നുണ്ട്. ഏഴാം ക്ലാസ് മുതല്‍ കീബോര്‍ഡ് വായനയിലും മികവ് കാട്ടുന്നു.

St. Peters Church Cork-ലും, St. Joseph’s Church Tralee-യിലും അള്‍ത്താരബാലനുമാണ്.

ലീവിങ് സെര്‍ട്ടിലെ മികച്ച വിജയം വലിയ സ്വപ്‌നങ്ങളിലേയ്ക്കുള്ള പാതയാണ് അമലിന്. ആസ്‌ട്രോ ഫിസിക്‌സില്‍ തുടര്‍പഠനം നടത്താനാണ് ഈ മിടുക്കന്റെ ആഗ്രഹം.

പിതാവ് ജെയ്‌മോന്‍ Mallow-യിലെ Supermacs-ലും, മാതാവ് റാണി St. Patric Hospital-ഉം ജോലി ചെയ്യുന്നു. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആബേല്‍ ജെയ്‌മോന്‍ സഹോദരനാണ്. കേരളത്തില്‍ കൂത്താട്ടുകുളം സ്വദേശികളാണ് കുടുംബം.

Share this news

Leave a Reply

%d bloggers like this: