പഴയ പ്ലാസ്റ്റിക് ബോട്ടിലുകൾ തിരികെ കൊടുത്താൽ 10 സെന്റിന്റെ വൗച്ചർ; വമ്പൻ പദ്ധതിയുമായി അയർലണ്ടിലെ Lidl

അയര്‍ലണ്ടിന്റെ പരിസ്ഥിതി സംരക്ഷണപദ്ധതികളില്‍ ഭാഗമാകാന്‍ വമ്പന്‍ തീരുമാനവുമായി പ്രശസ്ത സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല Lidl. പ്ലാസ്റ്റിക് ബോട്ടിലുകള്‍, കാനുകള്‍ എന്നിവ തിരികെ കൊണ്ടുവരുന്ന ഉപഭോക്താക്കള്‍ക്ക് വൗച്ചറുകള്‍ പ്രഖ്യാപിച്ച് മാതൃകയായിരിക്കുകയാണ് കമ്പനി. Lidl Glenageary ലോഞ്ച് ചെയ്യുന്ന പദ്ധതി 2023 അവസാനത്തോടെയാണ് പ്രാവര്‍ത്തികമാകുക.

രാജ്യത്തെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ ശാസ്ത്രീയമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ അടുത്ത വര്‍ഷത്തോടെ national deposit return scheme എന്ന പദ്ധതി ആരംഭിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്തിനാകെ ഉപകാരപ്രദമാകുന്ന സമാനപദ്ധതി Lidl പ്രഖ്യാപിച്ചിരിക്കുന്നത്.

ഉപഭോക്താക്കള്‍ തിരികെ കൊണ്ടുവരുന്ന ഓരോ കാന്‍/ബോട്ടിലിനും 10 സെന്റിന്റെ വൗച്ചറാണ് നല്‍കുക. ഇത്തരത്തില്‍ 2 യൂറോയുടെ വരെ വൗച്ചര്‍ ലഭിക്കും. ഈ വൗച്ചറുകള്‍ ഉപയോഗിച്ച് Lidl സ്‌റ്റോറുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാം.

സ്‌റ്റോറുകളില്‍ സ്ഥാപിച്ചിരിക്കുന്ന മെഷീനില്‍ ഒരാഴ്ച 17,000 കാനുകള്‍ വരെ നിക്ഷേപിക്കാം. രാജ്യത്തെ തങ്ങളുടെ 170 സ്റ്റോറുകളിലും ഒരു മെഷീന്‍ വീതമെങ്കിലും 2023 അവസാനത്തോടെ സ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് ജര്‍മ്മന്‍ കമ്പനിയായ Lidl പ്രതീക്ഷിക്കുന്നത്. ഇതുവഴി ഓരോ വര്‍ഷവും 1,500 ടണ്‍ വരെ പ്ലാസ്റ്റിക് പുനഃചംക്രമണം ചെയ്യാമെന്നും കരുതുന്നു.

പാഴ് വസ്തുക്കളോടുള്ള ജനങ്ങളുടെ മനോഭാവം മാറ്റിയെടുക്കുന്നതിനായാണ് പരിസ്ഥിതി വകുപ്പ് മന്ത്രി ഈമണ്‍ റയാന്‍ നേരത്തെ മാലിന്യത്തിന് പകരമായി പണം നല്‍കുന്ന പദ്ധതി മുന്നോട്ട് വച്ചത്.

Share this news

Leave a Reply

%d bloggers like this: