Cricket Leinster Division 13 Open Final മത്സരം ഞായറാഴ്ച; തീപാറുന്ന പോരാട്ടത്തിന് സാക്ഷിയാകാൻ ക്രിക്കറ്റ് പ്രേമികൾ

Cricket Leinster Division 13 Open Final മത്സരം സെപ്റ്റംബര്‍ 12 ഞായറാഴ്ച. Newbridge Park മൈതാനത്ത് ഉച്ചയ്ക്ക് 12.30-ന് ആരംഭിക്കുന്ന ഫൈനലില്‍ Swords 2 ടീം Sandyford 2-വുമായി ഏറ്റുമുട്ടും.

വാശിയേറിയ ടൂര്‍ണ്ണമെന്റില്‍ ഏഴ് മത്സരങ്ങളില്‍ ആറെണ്ണവും വിജയിച്ച് 137 പോയിന്റുമായാണ് Sandyford 2 ഫൈനലിലേയ്ക്ക് മാര്‍ച്ച് ചെയ്തത്. അതേസമയം ഏഴ് മത്സരങ്ങളില്‍ ആറെണ്ണത്തിലും എതിരാളികളെ തകര്‍ത്ത് 136 പോയിന്റുകള്‍ നേടിയ Swords 2, കിരീടനേട്ടം തീരുമാനിക്കുന്ന മത്സരത്തില്‍ കുതിപ്പ് തുടരാമെന്ന പ്രതീക്ഷയിലാണ് എത്തിയിരിക്കുന്നത്. അതിനാല്‍ത്തന്നെ ആവേശകരമായ ഫൈനലില്‍ തീപാറുമെന്നുറപ്പ്.

Share this news

Leave a Reply

%d bloggers like this: