ഡബ്ലിനിൽ ഫയർഫോഴ്‌സ് വാഹനത്തിൽ സ്ത്രീക്ക് സുഖപ്രസവം; പ്രസവമടുത്തത് ഫയർഫോഴ്‌സ് ജീവനക്കാർ

ഡബ്ലിനില്‍ ഫയര്‍ സ്റ്റേഷന്‍ വാഹനത്തില്‍ പൂര്‍ണണഗര്‍ഭിണിയുടെ പ്രസവമെടുത്ത് ഫയര്‍ ബ്രിഗേഡ് ജീവനക്കാര്‍. സ്ത്രീയുടെ അംനയോട്ടിക് ഫ്‌ളൂയ്ഡ് പുറത്തുവന്നതിനെത്തുടര്‍ന്ന് ഇവരെ ഉടനടി ആശുപത്രിയിലെത്തിക്കാനായിരുന്നു പാരാമെഡിക്കല്‍ ഉദ്യോഗസ്ഥരടക്കമുള്ള ഫയര്‍ ഫോഴ്‌സ് സംഘം എത്തിയത്.

എന്നാല്‍ കഠിനമായ പ്രസവവേദന ആരംഭിച്ചതോടെ ആശുപത്രിയിലേയ്ക്കുള്ള യാത്രാമദ്ധ്യേ തന്നെ പ്രസവം നടത്തേണ്ടിവരികയായിരുന്നു. ഫയര്‍ ബ്രിഗേഡ് സംഘത്തിലെ പാരാമെഡിക്കല്‍ വിദഗദ്ധരുടെയും മറ്റും സമയബന്ധിതമായ തീരുമാനത്തിലും, ശ്രദ്ധയോടെയുള്ള പരിപാലനത്തിലും പ്രശ്‌നങ്ങളൊന്നുമില്ലാതെ സ്ത്രീ ആണ്‍കുഞ്ഞിന് ജന്മം നല്‍കി.

പ്രസവശേഷം ഇരുവരെയും ഡബ്ലിനിലെ മറ്റേണിറ്റി ആശുപത്രിയിലേയ്ക്ക് മാറ്റിതയായും, അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായും ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് ട്വിറ്ററില്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: