ആചാരത്തിന്റെ പേര് പറഞ്ഞ് കൊന്നുതള്ളിയത് 1,428 ഡോൾഫിനുകളെ; Faroe Islands-നെതിരെ പ്രതിഷേധം ശക്തമാകുന്നു

ആചാരത്തിന്റെ പേരുപറഞ്ഞ് അറ്റ്‌ലാന്റിക് ദ്വീപില്‍ 1,428 ഡോള്‍ഫിനുകളെ കൊന്നുതള്ളിയ നടപടി വീണ്ടും വിവാദമാകുന്നു. ഡെന്മാര്‍ക്കിന് കീഴിലുള്ള Faroe Islands-ലാണ് നാല് നൂറ്റാണ്ടോളമായി തുടരുന്ന ക്രൂരമായ ആചാരം നിലനില്‍ക്കുന്നത്.

നോര്‍ത്ത് അറ്റ്‌ലാന്റിക്കിലെ നൂറുകണക്കിന് ഡോള്‍ഫിനുകളെയാണ് ഓരോ വര്‍ഷവും ഈ നാട്ടുകാര്‍ ആചാരത്തിന്റെ കാര്യം പറഞ്ഞ് കൊല്ലുന്നത്. നേരത്തെയും ഈ ആചാരത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരുടെയും, മൃസ്‌നേഹികളുടെയും പ്രതിഷേധമുയര്‍ന്നിരുന്നെങ്കിലും നാട്ടുകാരും, ദ്വീപ് അധികൃതരും ഇതുമായി മുന്നോട്ടുപോകുകയായിരുന്നു.

ഇത്തവണ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ആചാരത്തിനായി 1,428 ഡോള്‍ഫിനുകളെ കൊന്നത്. ഇവയെ ബോട്ടും മറ്റുമുപയോഗിച്ച് കടലില്‍ നിന്നും കരയിലേയ്ക്ക് ഓടിക്കുകയും, തുടര്‍ന്ന് തീരത്തുവച്ച് കൊല്ലുകയുമാണ് ചെയ്യുന്നത്. ഇത്തവണത്തെ ഡോള്‍ഫിന്‍ വേട്ട പക്ഷേ പതിവ് പോലെ കൃത്യമായി സംഘടിപ്പിക്കപ്പെട്ടതുമായിരുന്നില്ല. ധാരാളം ഡോള്‍ഫിനുകളെ തീരത്തെത്തിക്കുകയം, വളരെക്കുറച്ച് പേര്‍ മാത്രം അവയെ കൊല്ലാനായി കാത്തുനില്‍ക്കുകയായുമായിരുന്നു. നാട്ടുകാരില്‍ തന്നെ പലരും ഡോള്‍ഫിനുകളെ കൊല്ലുന്നതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ഓരോ വര്‍ഷവും ആയിരത്തോളം ഡോള്‍ഫിനുകളെയാണ് ഇത്തരത്തില്‍ കൊല്ലുന്നത്. ഇതില്‍ white-sided ഡോള്‍ഫിനുകളും ഉള്‍പ്പെടുന്നു. ഇവയുടെ ഇറച്ചി ഭക്ഷണത്തിനായി ഉപയോഗിക്കുകയും ചെയ്യും. പതിനാറാം നൂറ്റാണ്ടിലാണ് ഈ ആചാരം ആരംഭിച്ചത്. ഡെന്മാര്‍ക്കിന്റെ ഭാഗമാണെങ്കിലും സ്വന്തമായി ഭരണസംവിധാനമുണ്ട് 18 ദ്വീപുകള്‍ ചേര്‍ന്ന Faroe Islands-ന്.

സംഭവത്തെത്തുടര്‍ന്ന് ഇന്നും ഈ പ്രാകൃത ആചാരം തുടരുന്നതിനെതിരെ വിവിധ മേഖലകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നു. ഇത് നടത്താന്‍ അധികൃതര്‍ അനുമതി നല്‍കുന്നതിനെതിരെയും വിമര്‍ശനമുണ്ട്.

Share this news

Leave a Reply

%d bloggers like this: