വാട്സാപ്പിന് പുറകെ ടിക്ക്ടോക്കും കുടുങ്ങിയേക്കും; കമ്പനിക്കെതിരെ രണ്ട് വ്യത്യസ്ത അന്വേഷണങ്ങൾ നടത്താൻ അയർലൻഡിലെ DPC

പ്രശസ്ത വീഡിയോ ഷെയറിങ് സോഷ്യല്‍ മീഡിയ ആപ്പായ ടിക്ക്‌ടോക്കിനെതിരെ അയര്‍ലണ്ടിലെ Data Protection Commissioner (DPC) രണ്ട് വ്യത്യസ്ത അന്വേഷണങ്ങള്‍ നടത്തും. യൂറോപ്യന്‍ യൂണിയന്റെ General Data Protection Regulation (GDPR)-ന് വിരുദ്ധമായി ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് നടപടി.

18 വയസിന് താഴെയുള്ള ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ എത്തരത്തിലാണ് കൈകാര്യം ചെയ്യുന്നത് എന്നും, 13 വയസിന് താഴെയുള്ള ഉപയോക്താക്കളുടെ വയസ് തെളിയിക്കാനായി ഉപയോഗിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാമെന്നുമാണ് ആദ്യ അന്വേഷണത്തില്‍ പരിശോധിക്കുക. ഇവ GDPR -ന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി തന്നെയാണോ നടത്തിവരുന്നത് എന്നും അന്വേഷിക്കും.

രണ്ടാമത്തെ അന്വേഷണം, ഉപയോക്താക്കളുടെ വിവരങ്ങള്‍ കമ്പനി ചൈനയിലേയ്ക്ക് മാറ്റുന്നു എന്ന ആരോപണവുമായി ബന്ധപ്പെട്ടതാണ്. ചൈനീസ് കമ്പനിയായ ടിക്ക്‌ടോക്കിന് യൂറോപ്യന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ മറ്റൊരു രാജ്യത്തേയ്ക്ക് മാറ്റണമെങ്കില്‍ GDPR -ന്റെ നിബന്ധനകള്‍ അംഗീകരിക്കേണ്ടതുണ്ട്. കമ്പനി ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന തരത്തിലാണ് അന്വേഷണം.

സ്വകാര്യതാ നിയമങ്ങള്‍ ലംഘിക്കുന്നതിനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വാട്‌സാപ്പിന് 225 മില്യണ്‍ യൂറോയുടെ വമ്പന്‍ തുക പിഴയിട്ടതിലൂടെ അയര്‍ലന്‍ഡിലെ ഡാറ്റ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ വ്യക്തമായ സന്ദേശം നല്‍കിയിരുന്നു. വാട്‌സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്കിന് ചോര്‍ത്തിനല്‍കി എന്ന് കാണിച്ചായിരുന്നു പിഴ ഉത്തരവ്. ഇതിനെതിരെ വാട്‌സാപ്പ് അപ്പീല്‍ പോകാനിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: