പഴയ പവർ പ്ലാന്റുകൾ അടച്ചുപൂട്ടുന്നു; അടിയന്തര നടപടി കൈക്കൊണ്ടില്ലെങ്കിൽ അയർലൻഡിൽ വൈദ്യുതി ക്ഷാമവും, പവർ കട്ടുമെന്ന് മുന്നറിയിപ്പ്

അയർലൻഡിൽ വൈദ്യുതിക്ക് ആവശ്യക്കാര്‍ ഏറുകയും, അതേസമയം പഴയ വൈദ്യുതി പ്ലാന്റുകള്‍ അടച്ചുപൂട്ടുകയും ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യത്ത് വന്‍ വൈദ്യുതിക്ഷാമം അനുഭവപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ് നല്‍കി വിദഗ്ദ്ധര്‍. വരുന്ന അഞ്ച് വിന്റര്‍ സീസണുകളില്‍ ഇത്തരത്തില്‍ പവര്‍ കട്ടുകളും, വൈദ്യുതി ക്ഷാമവും അനുഭവപ്പെട്ടേക്കാമെന്നാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വൈദ്യുത വിതരണ കമ്പനിയായ EirGrid-ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആവശ്യമായ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ തണുപ്പുകാലങ്ങളില്‍ പവര്‍കട്ടുകളും, വൈദ്യുതി മുടക്കവും പതിവാകും.

ഈ തണുപ്പുകാലം മുതല്‍ തന്നെ ഇതിന്റെ സൂചനകള്‍ ലഭിച്ചുതുടങ്ങുമെന്ന് Eirgrid chief executive Mark Foley പറയുന്നു. ‘System alerts’ എന്നാണ് ഇത്തരം മുന്നറിയിപ്പുകള്‍ അറിയപ്പെടുന്നത്. നേരത്തെ കോവിഡ് കാരണമുള്ള അറ്റകുറ്റപ്പണികള്‍, ബ്രിട്ടനില്‍ നിന്നും ആവശ്യത്തിന് വൈദ്യതസഹായം ലഭിക്കാതിരിക്കുക, കാറ്റിന്റെ തീവ്രത കുറയുക തുടങ്ങിയ അവസരങ്ങളില്‍ രാജ്യത്ത് system alerts നല്‍കിയിരുന്നു. രാജ്യത്തിന് ആവശ്യമായ വൈദ്യുതി വിതരണം ചെയ്യാന്‍ തടസങ്ങള്‍ നേരിടുന്ന സാഹചര്യങ്ങളിലാണ് system alerts പ്രഖ്യാപിക്കാറ്.

കോവിഡിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ഏതാനും മാസങ്ങള്‍ വൈദ്യുതി ഉപയോഗം കുറഞ്ഞെങ്കിലും, ഇളവുള്‍ ലഭിച്ചതോടെ രാജ്യത്ത് വീണ്ടും ഉപഭോഗം വര്‍ദ്ധിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഡാറ്റ സെന്ററുകള്‍ പോലുള്ള വമ്പന്‍ സ്ഥാപനങ്ങള്‍ക്കും ഏറെ വൈദ്യുതി വേണ്ടിവരുന്നു.

വിന്‍ഡ്, സോളാര്‍ സംവിധാനങ്ങള്‍ വഴി ആവശ്യത്തിന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ എല്ലായ്‌പ്പോഴും സാധിക്കില്ലെന്നിരിക്കെ രാജ്യം വലിയ പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നത് തടയാനായി cleaner gas-fired generation പ്ലാന്റുകള്‍ നിര്‍മ്മിക്കണമെന്നാണ് Foley പറയുന്നത്. ഇവ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും സഹായിക്കും.

വരും വര്‍ഷങ്ങളില്‍ പലതരത്തിലുള്ള കണ്ടുപിടിത്തങ്ങള്‍ കൂടിവരുന്നതോടെ വൈദ്യുതി ഉപഭോഗം വര്‍ദ്ധിക്കും. ഇലക്ട്രിക് ഹീറ്റ് പമ്പുകള്‍, വൈദ്യുത വാഹനങ്ങള്‍ എന്നിങ്ങനെ ആവശ്യം ഏറിക്കൊണ്ടേയിരിക്കുമെന്നതിനാല്‍, ലഭ്യത ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. വിന്‍ഡ്, സോളാര്‍ പവര്‍ പ്ലാന്റുകള്‍ വലിയൊരളവില്‍ ഇതിന് സഹായിക്കുമെന്ന് കരുതുന്നതായും EirGrid പറയുന്നു. അതേസമയം മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് cleaner gas-fired generation പ്ലാന്റുകളെപ്പറ്റി പരാമര്‍ശിച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: