അയർലൻഡിൽ കനത്ത മഴയും കൊടുങ്കാറ്റുമെത്തുന്നു; മൂന്ന് കൗണ്ടികളിൽ യെല്ലോ വാണിങ്

അയര്‍ലന്‍ഡില്‍ അടുത്ത ഏതാനും ആഴ്ചകളില്‍ കാലാവസ്ഥ ദുഷ്‌കരമായേക്കുമെന്ന് മുന്നറിയിപ്പ് നല്‍കി Met Eireann. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ‘യെല്ലോ വാണിങ്’ നല്‍കിയിട്ടുമുണ്ട്. Galway, Mayo, Donegal എന്നിവിടങ്ങളില്‍ ഇന്നലെ രാത്രി മുതല്‍ നിലവിലുള്ള വാണിങ് ഇന്ന് രാത്രി 9 മണി വരെ തുടരും.

കിഴക്ക്, തെക്ക് പ്രദേശങ്ങളില്‍ ഇന്ന് പകല്‍ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. മറ്റിടങ്ങളില്‍ മേഘം മൂടിയ അവസ്ഥയുമായിരിക്കും. പകല്‍ അന്തരീക്ഷ താപനില താപനില 13 മുതല്‍ 16 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെങ്കിലും രാത്രി 9 മണിയോടെ മഴ ആരംഭിക്കും. Connacht, Ulster പ്രവിശ്യകളെയാണ് കാര്യമായി ബാധിക്കുകയെന്നും കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു.

നാളെയും ഏകദേശം സമാനമായ കാലാവസ്ഥയായിരിക്കും. ഇടയ്ക്കിടെ ചാറ്റല്‍ മഴയ്ക്കും സാധ്യതയുണ്ട്. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ഇടിമിന്നലകളുണ്ടായെക്കുമെന്നും മുന്നറിയിപ്പുണ്ട്. 11 മുതല്‍ 14 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും.

അടുത്തയാഴ്ചയോടെ കാലാവസ്ഥ പാടേ മാറുമെന്നും, കൊടുങ്കാറ്റ് അസ്വസ്ഥത സൃഷ്ടിക്കുമെന്നും Met Eireann പറയുന്നു. യാത്ര ചെയ്യുന്നവര്‍ അതീവജാഗ്രത പാലിക്കണം.

Share this news

Leave a Reply

%d bloggers like this: