ഡബ്ലിനിലെ കടയിൽ തോക്കും പിക്കാക്സും ചുറ്റികയുമുപയോഗിച്ച് മോഷണശ്രമം; കീഴ്‌പ്പെടുത്തി ഗാർഡ

ഡബ്ലിനിലെ കടയില്‍ ആയുധങ്ങളുമായെത്തി മോഷണശ്രമം നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെ ഡബ്ലിന്‍-13-ലെ Baldoyle-ലെ ഒരു കടയിലാണ് ഹാന്‍ഡ് ഗണ്‍, പിക്കാക്‌സ്, ചുറ്റിക എന്നിവയുമായി എത്തിയ രണ്ടുപേര്‍ മോഷണത്തിന് ശ്രമിച്ചത്. സമീപത്തെ പോസ്റ്റ് ഓഫീസിലേയ്ക്ക് അതിക്രമിച്ച് കടക്കാനും ഇവര്‍ ശ്രമിച്ചു.

ആയുധങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ കടയിലെ അലാറം ശബ്ദിക്കുകയും, പ്രദേശത്തെ Raheny, Clontarf സ്റ്റേഷനുകളില്‍ നിന്നും ഗാര്‍ഡയും, Garda ASU (Armed Support Unit)-ഉം സംഭവസ്ഥലത്ത് കുതിച്ചെത്തുകയും ചെയ്തു. തുടര്‍ന്ന് ഗാര്‍ഡ സായുധസംഘം ഇവിടേയ്ക്ക് ഇരച്ചുകയറി അക്രമികളുടെ ആയുധങ്ങള്‍ പിടിച്ചെടുത്തു. ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

അക്രമികള്‍ രണ്ട് പേരും 30-ന് മേല്‍ പ്രായമുള്ളവരാണ്. ഇവരെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തവരികയാണെന്ന് ഗാര്‍ഡ അറിയിച്ചു. അക്രമികളെ കീഴ്‌പ്പെടുത്തുന്നതിനിടെ തോക്ക് ഉപയോഗിക്കേണ്ടിവന്നില്ലെന്നും ഗാര്‍ഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: