10 കുടിയേറ്റക്കാരെ അനധികൃതമായി ലോറിയിൽ കടത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

10 കുടിയേറ്റക്കാരെ അനധികൃതമായി ബെല്‍ജിയത്തിലേയ്ക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ വടക്കന്‍ അയര്‍ലന്‍ഡ് സ്വദേശി അറസ്റ്റില്‍. വെള്ളിയാഴ്ചയാണ് അയര്‍ലന്‍ഡ് Co Armagh-ലെ Crossmaglen പ്രദേശത്ത് നിന്നും 32-കാരനായ ഇദ്ദേഹത്തെ National Crime Agency (NCA) അറസ്റ്റ് ചെയ്തത്. വടക്കന്‍ അയര്‍ലന്‍ഡ് പോലീസും സഹായത്തിനെത്തിയിരുന്നു.

അന്താരാഷ്ട്ര തലത്തിലുള്ള മനുഷ്യക്കടത്ത് സംബന്ധിച്ച് ഇയാള്‍ അന്വേഷണം നേരിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ബെല്‍ജിയവും അന്വേഷണത്തില്‍ പങ്കുചേരും.

2020 മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. ടയറുകള്‍ കയറ്റിവരികയായിരുന്ന ലോറിയില്‍ മതിയായ രേഖകളില്ലാത്ത 10 കുടിയേറ്റക്കാരെ ബെല്‍ജിയത്തിലേയ്ക്ക് കടത്താന്‍ ശ്രമിച്ചെന്നാണ് കേസ്. NCA നല്‍കിയ വിവരത്തെത്തുടര്‍ന്നായിരുന്നു ലോറിയില്‍ ബെല്‍ജിയന്‍ അധികൃതര്‍ പരിശോധന നടത്തിയത്. സംഭവത്തില്‍ രണ്ട് ഐറിഷുകാരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഈ അറസ്റ്റ് അന്താരാഷ്ട്ര മനുഷ്യക്കടത്തിന് തടയിടാനുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രധാനമുന്നേറ്റമാണെന്ന് NCA പ്രതികരിച്ചു.

Share this news

Leave a Reply

%d bloggers like this: