ലോങ്‌ഫോർഡിൽ യുവാവിനെ കത്തിക്കുത്തേറ്റ നിലയിൽ കണ്ടെത്തിയ സംഭവം; രണ്ട് പേർ അറസ്റ്റിൽ

കൗണ്ടി ലോങ്‌ഫോര്‍ഡില്‍ ഒരാളെ കത്തിക്കുത്തേറ്റ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് ലോങ്‌ഫോര്‍ഡ് ടൗണിലെ Stroketown റോഡിലുള്ള തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ 30-ലേറെ പ്രായമുള്ള ഒരു പുരുഷനെ കത്തിക്കുത്തേറ്റ നിലയില്‍ കണ്ടെത്തുകയും, തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. Mullingar-ലെ Midland Regional Hospital-ല്‍ ചികിത്സയില്‍ കഴിയുന്ന ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് 40-ലേറെ പ്രായമുള്ള രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്തതായി ഗാര്‍ഡ അറിയിച്ചു. അതേസമയം ആക്രമണത്തിനുള്ള കാരണമോ മറ്റ് വിവരങ്ങളോ പുറത്തുവന്നിട്ടില്ല. അന്വേഷണം നടക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: