ഭൂമി ചുറ്റിവരാനുള്ള ദൂരം നടന്നു തീർത്തു; വിനോദ് ബജാജിന്റെ പുതിയ സഞ്ചാരം പുസ്തകങ്ങൾക്കൊപ്പം

ഭൂമിയുടെ ചുറ്റളവിന് സമാനമായ ദൂരം നടന്നുതീര്‍ത്ത് വാര്‍ത്തകളില്‍ ഇടംപിടിച്ച അയര്‍ലന്‍ഡിലെ ഇന്ത്യക്കാരന്‍ വിനോദ് ബജാജ്, പുതിയ സംരംഭവുമായി രംഗത്ത്. കഴിഞ്ഞ 44 വര്‍ഷമായി ഇവിടെ സ്ഥിരതാമസമാക്കിയിരിക്കുന്ന അദ്ദേഹം, അയര്‍ലന്‍ഡിലെ പെന്‍ഷന്‍ സംവിധാനത്തെപ്പറ്റി വിശദമായ ഒരു പുസ്തകം രചിച്ചിരിക്കുകയാണ്. ‘Pension Without Tension’ എന്ന പേരില്‍ സ്വയം പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകം രാജ്യത്തെ സങ്കീര്‍ണ്ണമായ പെന്‍ഷന്‍ സംവിധാനത്തെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന ആദ്യത്തെ സമഗ്ര ഗ്രന്ഥമായാണ് കരുതപ്പെടുന്നത്.

ബിസിനസ് കണ്‍സള്‍ട്ടന്റായി വിരമിച്ച്, പെന്‍ഷന്‍ വാങ്ങുന്ന തനിക്ക് തന്നെപ്പോലൊരാള്‍ക്ക് തന്നെയാണ് ഇത്തരമൊരു പുസ്തകം രചിക്കാനുള്ള എല്ലാ യോഗ്യതയും ഉള്ളതെന്ന് വിനോദ് പറയുന്നു. അയര്‍ലന്‍ഡിലെ ഭൂരിഭാഗം ജോലിക്കാരും പെന്‍ഷന്‍ നിയമങ്ങളെപ്പറ്റിയോ, ആനുകൂല്യങ്ങളെപ്പറ്റിയോ കൃത്യമായ അറിവില്ലാത്തവരാണെന്നത്, ഈ പുസ്തകത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. സാധാരണക്കാര്‍ക്ക് മനസിലാകുന്ന ലളിതമായ ഭാഷയാണ് Pension Without Tension-ന്റെ മറ്റൊരു പ്രത്യേകത.

അതേസമയം ഈ പുസ്തകം പ്രസിദ്ധീകരിച്ചതിന് പിന്നില്‍ മറ്റൊരു ലക്ഷ്യം കൂടിയുണ്ട് വിനോദിന്. പുസ്തകം വഴി ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം, ആത്മഹത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന Pieta House എന്ന സംഘടനയ്ക്ക് അദ്ദേഹം കൈമാറും. പുസ്‌കതത്തിന്റെ കവര്‍ പേജില്‍ സംഘടനയുടെ ലോഗോയും അദ്ദേഹം അച്ചടിച്ചിട്ടുണ്ട്.

2016-ല്‍ ഒരല്‍പ്പം ശരീരഭാരം കുറയ്ക്കാനായി നടന്നുതുടങ്ങിയ വിനോദ്, നടത്തം തനിക്ക് പുതിയൊരു അനുഭൂതി നല്‍കുന്നുവെന്ന തിരിച്ചറിവില്‍ അത് ശീലമാക്കുകയായിരുന്നു. തുടര്‍ന്ന് 40,075 കി.മീ, അതായത് ഭൂമിയെ ചുറ്റിവരാനുള്ള ദൂരം ഇദ്ദേഹം നാല് വര്‍ഷത്തിനിടെ നടന്നുതീര്‍ത്തു. സ്വദേശമായ ലിമറിക്കിലെ വഴികളിലും, റോഡുകളിലും ഇപ്പോഴും സ്ഥിരമായി നടത്തം തുടരുന്ന ഈ 71-കാരനെ കാണാം.

പുസ്തകത്തെപ്പറ്റി കൂടുതലറിയാനും, ഓര്‍ഡര്‍ ചെയ്യാനും: http://www.pensionwithouttension.com/

Share this news

Leave a Reply

%d bloggers like this: