ഭൂമി ചുറ്റിവരാനുള്ള ദൂരം നടന്നു തീർത്തു; വിനോദ് ബജാജിന്റെ പുതിയ സഞ്ചാരം പുസ്തകങ്ങൾക്കൊപ്പം

ഭൂമിയുടെ ചുറ്റളവിന് സമാനമായ ദൂരം നടന്നുതീര്‍ത്ത് വാര്‍ത്തകളില്‍ ഇടംപിടിച്ച അയര്‍ലന്‍ഡിലെ ഇന്ത്യക്കാരന്‍ വിനോദ് ബജാജ്, പുതിയ സംരംഭവുമായി രംഗത്ത്. കഴിഞ്ഞ 44 വര്‍ഷമായി ഇവിടെ സ്ഥിരതാമസമാക്കിയിരിക്കുന്ന അദ്ദേഹം, അയര്‍ലന്‍ഡിലെ പെന്‍ഷന്‍ സംവിധാനത്തെപ്പറ്റി വിശദമായ ഒരു പുസ്തകം രചിച്ചിരിക്കുകയാണ്. ‘Pension Without Tension’ എന്ന പേരില്‍ സ്വയം പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകം രാജ്യത്തെ സങ്കീര്‍ണ്ണമായ പെന്‍ഷന്‍ സംവിധാനത്തെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന ആദ്യത്തെ സമഗ്ര ഗ്രന്ഥമായാണ് കരുതപ്പെടുന്നത്. ബിസിനസ് കണ്‍സള്‍ട്ടന്റായി വിരമിച്ച്, പെന്‍ഷന്‍ വാങ്ങുന്ന തനിക്ക് തന്നെപ്പോലൊരാള്‍ക്ക് തന്നെയാണ് ഇത്തരമൊരു പുസ്തകം … Read more