അയർലൻഡിലെ കോളേജുകളിൽ ലൈംഗികാതിക്രമം റിപ്പോർട്ട് ചെയ്യാൻ പുതിയ സംവിധാനം; Speak Out വഴി രഹസ്യമായി പരാതി നൽകാം

അയര്‍ലന്‍ഡിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും, ജീവനക്കാര്‍ക്കും തങ്ങള്‍ ലൈംഗികാതിക്രമം നേരിട്ടാല്‍ അത് അധികൃതരെ അറിയിക്കാന്‍ പുതിയ സംവിധാനവുമായി സര്‍ക്കാര്‍. അതിക്രമം നേരിട്ടയാളുടെ പേരും മറ്റും രഹസ്യമായിരിക്കുന്ന തരത്തിലുള്ള സംവിധാനത്തിന് Speak Out എന്നാണ് പേര് നല്‍കിയിരിക്കുന്നത്. സംവിധാനം ഉന്നതവിദ്യാഭ്യാസമന്ത്രി സൈമണ്‍ ഹാരിസ് പുറത്തിറക്കി.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ Speak Out വഴി ഉപദ്രവം, ഓണ്‍ലൈന്‍ ബുള്ളിയിങ്, അപമാനിക്കല്‍, വിവേചനം, വിദ്വേഷ കുറ്റകൃത്യം, സ്വാധീനിക്കാന്‍ ശ്രമിക്കല്‍, പുറകെ നടന്ന് ശല്യം ചെയ്യല്‍, ആക്രമണം, ലൈഗികാതിക്രമം, പീഡനം എന്നിങ്ങനെയുള്ള പരാതികളെല്ലാം തന്നെ ബന്ധപ്പെട്ട അധികൃതരിലേയ്ക്ക് എത്തിക്കാം. രാജ്യത്തെ 18 ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലും ഈ വര്‍ഷം മുതല്‍ സംവിധാനം ലഭ്യമായിരിക്കും.

വളരെ പ്രധാനമായ ഒരു സംരംഭമാണിതെന്ന് പ്ലാറ്റ്‌ഫോം പുറത്തിറക്കിക്കൊണ്ട് മന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു. ഇത്തരം അതിക്രമങ്ങള്‍ നേരിടുന്നവര്‍ക്ക് തങ്ങളെ മറ്റുള്ളവര്‍ മോശമായി ചിത്രീകരിക്കുമെന്ന ഭയമില്ലാതെ രഹസ്യമായി അവ റിപ്പോര്‍ട്ട് ചെയ്യാമെന്നതാണ് മെച്ചം.

താഴെ പറയുന്ന സ്ഥാപനങ്ങളില്‍ ഈ ആഴ്ച മുതല്‍ തന്നെ Speak Out പ്രവര്‍ത്തനമാരംഭിക്കും:

Carlow Institute of Technology
Dublin City University
Dundalk Institute of Technology
Galway-Mayo Institute of Technology
Institute of Art, Design and Technology
Institute of Technology Sligo
Munster Technological University
Maynooth University
NUI Galway
Royal College of Surgeons
Technological University Dublin
Technological University of the Shannon
University of Limerick
Waterford Institute of Technology

Letterkenny Institute of Technology, National College of Art and Design, Trinity College Dublin, University College Cork എന്നിവിടങ്ങളില്‍ ഈ വര്‍ഷം തന്നെ സംവിധാനം പ്രവര്‍ത്തയോഗ്യമാക്കും.

ഓരോ സ്ഥാപനത്തിനും പ്രത്യേകമായ URL നല്‍കുകയാണ് ആദ്യം ചെയ്യുക. ഇതുപയോഗിച്ച് സെര്‍ച്ച് ചെയ്താല്‍ സംവിധാനത്തെ പറ്റി വിശദമായ വിവരങ്ങള്‍ ലഭിക്കുകയും, മോശം അനുഭവം റിപ്പോര്‍ട്ട് ചെയ്യാനുള്ള ഓപ്ഷന്‍സ് പ്രത്യക്ഷപ്പെടുകയും ചെയ്യും. തങ്ങള്‍ക്കുണ്ടായ അനുഭവം ടിക്ക് ബോക്‌സുകളില്‍ പരാതിക്കാര്‍ക്ക് രേഖപ്പെടുത്താം. ശേഷം പരാതി സമര്‍പ്പിക്കാനുള്ള പേജിലേയ്ക്ക് എത്തപ്പെടും.

Psychological Counsellors in Higher Education Ireland (PCHEI)-ന്റെ നേതൃത്വത്തിലാണ് Speak Out വികസിപ്പിച്ചെടുത്തത്. ഉന്നതിവിദ്യാഭ്യാസവകുപ്പിന്റെ പ്രത്യേക ഫണ്ടും ലഭ്യമാക്കി.

Share this news

Leave a Reply

%d bloggers like this: