തീയതി കൃത്യമായി രേഖപ്പെടുത്തിയില്ല, ബാക്ടീരിയ, കീടനാശിനി സാന്നിദ്ധ്യം; അയർലണ്ടിൽ ഭക്ഷ്യവസ്തുക്കൾ തിരികെ വിളിച്ച് അധികൃതർ

തീയതി കൃത്യമായി രേഖപ്പെടുത്താതതിനാലും, ആരോഗ്യത്തിന് ഹാനികരമായേക്കുന്ന പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതിനാലും ഏതാനും ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ കമ്പനികള്‍ക്ക് ഉത്തരവ് നല്‍കി അയര്‍ലണ്ടിലെ ഭക്ഷ്യവകുപ്പ് (FSAI).

Marks and Spencer 20 Cocktail Sausage Rolls എന്ന ഉല്‍പ്പന്നത്തിലാണ് തീയതി കൃത്യമായി രേഖപ്പെടുത്താത്തത് കാരണം ഉല്‍പ്പന്നം തിരികെയെടുക്കണമെന്ന് FSAI നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഉല്‍പ്പന്നത്തിലെ Use By തീയതി തെറ്റാണെന്ന് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.
ഉല്‍പ്പന്നത്തിന്റെ ബാച്ച് വിവരങ്ങള്‍ ചുവടെ:

Product:M&S 20 Cocktail Sausage Rolls, barcode number; 00395724, pack size; 296g
Batch Code:Use by: 10/01/2022
Country Of Origin:United Kingdom

മറ്റൊരു ഉല്‍പ്പന്നമായ Al Burj Tahini Halva with Pistachios, സാല്‍മൊണെല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തിരികെ വിളിച്ചിരിക്കുന്നത്.

Product:Al-Burj Tahini Halva with Pistachios; pack size: 400g  
Batch Code:Best before date: 09/07/2022
Country Of Origin:Syrian Arab Republic

സാല്‍മൊണെല്ല ശരീരത്തിലെത്തിയാല്‍ 12 മുതല്‍ 36 വരെ മണിക്കൂറിനുള്ളില്‍ വയറിളക്കം, പനി, തലവേദന, വയറുവേദന തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടായേക്കാം. 4-7 ദിവസം വരെ ഇവ നീണ്ടുനില്‍ക്കാനും സാധ്യതയുണ്ട്.

കീടനാശിനിയായ Ethylene Oxide-ന്റെ സാന്നിദ്ധ്യം കാരണമാണ് B&K Filety Z Makreli, Szproty and Sledz-ന്റെ ഏതാനും ബാച്ചുകള്‍ തിരികെ വിളിച്ചിരിക്കുന്നത്. ഈ ഉല്‍പ്പന്നത്തിലെ അഡിറ്റീവ് ആയ locust bean gum (E410)-ലാണ് Ethylene Oxide സാന്നിദ്ധ്യമുള്ളത്. locust bean gum (E410) ഭക്ഷണവസ്തുക്കളില്‍ ഉപയോഗിക്കാന്‍ EU അംഗീകാരം ഉണ്ടെങ്കിലും Ethylene Oxide ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. ഏറെക്കാലം Ethylene Oxide അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.

B&K products

മറ്റൊരുല്‍പ്പന്നമായ Marks & Spencer Sticky BBQ Wings and Marks & Spencer Chinese Style Wings തിരികെ വിളിക്കാന്‍ കാരണം ഇവയിലടങ്ങിയിരിക്കുന്ന soya-യെ പറ്റി പാക്കില്‍ മുന്നറിയിപ്പ് നല്‍കാത്തതിനാലാണ്. പലര്‍ക്കും അലര്‍ജ്ജിയുണ്ടാക്കുന്ന പദാര്‍ത്ഥമാണ് soya. അലര്‍ജ്ജിയുണ്ടാക്കുന്ന പദാര്‍ത്ഥങ്ങളെ പറ്റി പാക്കില്‍ പ്രത്യേകം പരാമര്‍ശിക്കണമെന്നാണ് നിയമം.

Table with implicated batch details
Share this news

Leave a Reply

%d bloggers like this: