അടുത്ത വർഷം മുതൽ ഐറിഷ് പൗരത്വ അപേക്ഷയോടൊപ്പം നിലവിലുള്ള പാസ്പോർട്ട് സമർപ്പിക്കേണ്ട

ഇന്ത്യക്കാർ ഉൾപ്പെടെ കുടിയേറ്റക്കാർക്ക്   ആശ്വാസമായി  ഇമ്മിഗ്രേഷൻ നിയമങ്ങളിൽ കാതലായ മാറ്റം. ഐറിഷ്  സിറ്റിസൺഷിപ് അപേക്ഷയ്ക്ക്  ഒപ്പം ഇനി മുതൽ ഇന്ത്യൻ/വിദേശ  പാസ്പോർട്ടുകൾ  സമ്മർപ്പിക്കേണ്ടതില്ല. പൗരത്വ അപേക്ഷയോടൊപ്പം പാസ്പോർട്ടും അയച്ചതിനാൽ  അത്യാവശ്യമായി സ്വദേശത്തേയ്‌ക്കോ അയർലൻഡിന് പുറത്തേയ്‌ക്കോ യാത്ര ചെയ്യാൻ ബുദ്ധിമുട്ടായിരുന്ന സാഹചര്യം ആണ് ഇതോടെ ഒഴിവാക്കുന്നത്. 


2022  ജനുവരി 1  – മുതൽ ഐറിഷ്   സിറ്റിസൺഷിപ്  അപേക്ഷയ്ക്ക്   നമ്മളുടെ ഒറിജിനൽ പാസ്പോർട്ട്  സമർപ്പിക്കേണ്ട   അതിനു  പകരം സോളിസിറ്റർ  സാക്ഷ്യപ്പെടുത്തിയ  മുഴുവൻ പേജുകളുമുള്ള ഒരു കളർ കോപ്പി കൊടുത്താൽ മതിയാകും.

Share this news

Leave a Reply

%d bloggers like this: