മുഖത്ത് പടക്കം വന്നു വീണ് പൊട്ടി യുവതിക്ക് പരിക്കേറ്റ സംഭവം; ഒരാൾ അറസ്റ്റിൽ

ഗോള്‍വേയില്‍ കത്തിച്ചുവിട്ട പടക്കം മുഖത്ത് വീണ് പൊട്ടി യുവതിക്ക് പരിക്കേറ്റ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഒക്ടോബര്‍ 22-നായിരുന്ന ഗോള്‍വേയിലെ Eyre Square-ല്‍ രാത്രി ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവതിയുടെ മുഖത്ത് സമീപത്തെ കെട്ടിടത്തില്‍ നിന്നും വന്ന് പതിച്ച പടക്കമടങ്ങിയ വാണം വീണ് പൊട്ടി ഗുരുതരമായി പരിക്കേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് ബുധനാഴ്ച 20-ലേറെ പ്രായമുള്ള ഒരാളെ അറസ്റ്റ് ചെയ്തതായി ഗാര്‍ഡ അറിയിച്ചു. ഇയാളെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. Criminal Justice Act 1984, Section 4 പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട ഇയാളെ ഡബ്ലിന്‍ ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്.

ലൈസന്‍സ് ഇല്ലാതെയുള്ള പടക്കം പൊട്ടിക്കല്‍, കരിമരുന്ന് പ്രയോഗം എന്നിവ അയര്‍ലണ്ടില്‍ നിയമപ്രകാരം കുറ്റകരമാണ്.

Share this news

Leave a Reply

%d bloggers like this: