ആഘോഷം അതിരുകടന്നു; വെക്സ്ഫോർഡിൽ കാറിന് നേരെ പടക്കം പൊട്ടിച്ചെറിഞ്ഞ് ഒരാൾക്ക് പരിക്ക്

കൗണ്ടി വെക്‌സ്‌ഫോര്‍ഡില്‍ കാറിന് നേരെ പടക്കം എറിഞ്ഞതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍, കാറിടിച്ച് കൗമാരക്കാരന് പരിക്ക്. ചൊവ്വാഴ്ച രാത്രിയാണ് Enniscorthy-യിലെ Drumgoold പ്രദേശത്ത് കാറിന് നേരെ അജ്ഞാതര്‍ പടക്കം പൊട്ടിച്ചെറിഞ്ഞത്. കാറിന് മുകളില്‍ പടക്കം വന്നുവീണ് പൊട്ടിയതോടെ കാര്‍ ഡ്രൈവറുടെ കാഴ്ച മറയുകയും, നിയന്ത്രണം വിട്ട കാര്‍, സമീപം നില്‍ക്കുകയായിരുന്ന കൗമാരക്കാരനെ ഇടിക്കുകയുമായിരുന്നു. ഹാലോവീന്‍ ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചെറിയുകയായിരുന്നുവെന്നാണ് കരുതുന്നത്. അപകടത്തില്‍ പരിക്കേറ്റ കൗമാരക്കാരനെ ഗുരുതരമല്ലാത്ത പരിക്കുകളോടെ വെക്‌സ്‌ഫോര്‍ഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒക്ടോബര്‍ 31-ലെ ഹാലോവീന്‍ രാത്രി ആഘോഷത്തിന്റെ … Read more

മുഖത്ത് പടക്കം വന്നു വീണ് പൊട്ടി യുവതിക്ക് പരിക്കേറ്റ സംഭവം; ഒരാൾ അറസ്റ്റിൽ

ഗോള്‍വേയില്‍ കത്തിച്ചുവിട്ട പടക്കം മുഖത്ത് വീണ് പൊട്ടി യുവതിക്ക് പരിക്കേറ്റ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഒക്ടോബര്‍ 22-നായിരുന്ന ഗോള്‍വേയിലെ Eyre Square-ല്‍ രാത്രി ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവതിയുടെ മുഖത്ത് സമീപത്തെ കെട്ടിടത്തില്‍ നിന്നും വന്ന് പതിച്ച പടക്കമടങ്ങിയ വാണം വീണ് പൊട്ടി ഗുരുതരമായി പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ബുധനാഴ്ച 20-ലേറെ പ്രായമുള്ള ഒരാളെ അറസ്റ്റ് ചെയ്തതായി ഗാര്‍ഡ അറിയിച്ചു. ഇയാളെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. Criminal Justice Act 1984, Section 4 പ്രകാരം അറസ്റ്റ് … Read more