അയർലണ്ടിൽ ടർക്കി കോഴികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; മുൻകരുതലുകളെടുക്കാൻ നിർദ്ദേശം

Co Monaghan-ലെ ടര്‍ക്കി ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി കാര്‍ഷിക വകുപ്പ്. തുടര്‍ന്ന് പ്രദേശത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായും, മുന്‍കരുതല്‍ നടപടികള്‍ എടുത്തതായും വകുപ്പ് വ്യക്തമാക്കി. ഫാമിലെ ഏതാനും ടര്‍ക്കിക്കോഴികളിലാണ് രോഗബാധ കണ്ടെത്തിയത്.

അതേസമയം ഇറച്ചി പാകം ചെയ്ത് ഉപയോഗിക്കുന്നതില്‍ ആരോഗ്യപ്രശ്‌നങ്ങളുള്ളതായി ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് കാര്‍ഷിക വകുപ്പ് അറിയിച്ചു.

Avian Influenza H5N1 എന്നറിയപ്പെടുന്ന വൈറസാണ് പക്ഷികളില്‍ രോഗത്തിന് കാരണമാകുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് അയര്‍ലണ്ടില്‍ ചില കാട്ടുപക്ഷികളില്‍ രോഗം സ്ഥിരീകരിച്ചരുന്നു. യൂറോപ്പില്‍ മറ്റ് പലയിടത്തും ഈ വര്‍ഷം പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

പക്ഷികളില്‍ കടുത്ത രോഗം ഉണ്ടാക്കുമെങ്കിലും മനുഷ്യരില്‍ വൈറസ് വ്യാപിച്ചതായി യൂറോപ്പില്‍ നിന്ന് റിപ്പോര്‍ട്ടുകളില്ലെന്നും അധികൃതര്‍ പറയുന്നു.

പക്ഷി ഫാം നടത്തുന്നവര്‍ക്ക് പുറമെ വിനോദത്തിനായി പക്ഷി വളര്‍ത്തുന്നവരും രോഗത്തെക്കുറിച്ച് അവബോധം വളര്‍ത്തണമെന്നും, മുന്‍കരുതലുകളെടുക്കണമെന്നും കാര്‍ഷിക വകുപ്പ് ഓര്‍മ്മിപ്പിച്ചു.

Share this news

Leave a Reply

%d bloggers like this: