അയർലണ്ടിൽ ടർക്കി കോഴികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; മുൻകരുതലുകളെടുക്കാൻ നിർദ്ദേശം

Co Monaghan-ലെ ടര്‍ക്കി ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി കാര്‍ഷിക വകുപ്പ്. തുടര്‍ന്ന് പ്രദേശത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായും, മുന്‍കരുതല്‍ നടപടികള്‍ എടുത്തതായും വകുപ്പ് വ്യക്തമാക്കി. ഫാമിലെ ഏതാനും ടര്‍ക്കിക്കോഴികളിലാണ് രോഗബാധ കണ്ടെത്തിയത്. അതേസമയം ഇറച്ചി പാകം ചെയ്ത് ഉപയോഗിക്കുന്നതില്‍ ആരോഗ്യപ്രശ്‌നങ്ങളുള്ളതായി ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് കാര്‍ഷിക വകുപ്പ് അറിയിച്ചു. Avian Influenza H5N1 എന്നറിയപ്പെടുന്ന വൈറസാണ് പക്ഷികളില്‍ രോഗത്തിന് കാരണമാകുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് അയര്‍ലണ്ടില്‍ ചില കാട്ടുപക്ഷികളില്‍ രോഗം സ്ഥിരീകരിച്ചരുന്നു. യൂറോപ്പില്‍ മറ്റ് പലയിടത്തും ഈ വര്‍ഷം പക്ഷിപ്പനി … Read more

അയർലണ്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

അയര്‍ലണ്ടില്‍ പക്ഷിപ്പനി. ഗോള്‍വേയിലെ ഒരു കാട്ടുപക്ഷിയിലാണ് Avian Influenza (HPAI) എന്ന പക്ഷിപ്പനി സ്ഥിരീകരിച്ചതെന്ന് കാര്‍ഷിക, ഭക്ഷ്യ, സമുദ്ര വകുപ്പ് അറിയിച്ചു. Oranmore പ്രദേശത്തെ peregrine falcon വിഭാഗത്തില്‍ പെട്ട കഴുകനില്‍ നിന്നും ശേഖരിച്ച സാംപിളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഈ പക്ഷിയെ കൂടുതല്‍ പരിശോധനകള്‍ക്കായി Limerick Regional Veterinary Laboratory-ല്‍ എത്തിച്ചിരിക്കുകയാണ്. ബ്രിട്ടന്‍, ഇറ്റലി, ജര്‍മ്മനി, നെതര്‍ലണ്ട്‌സ്, എസ്റ്റോണിയ, പോളണ്ട്, ഡെന്മാര്‍ക്ക് എന്നിവിടങ്ങളില്‍ ഒക്ടോബര്‍ പകുതിക്ക് ശേഷം കാട്ടുപക്ഷികള്‍, വളര്‍ത്തുപക്ഷികള്‍ എന്നിവയില്‍ H5N1 എന്ന പക്ഷിപ്പനി … Read more