ആറ് കൗണ്ടികളിൽ കനത്ത മൂടൽമഞ്ഞ്; യെല്ലോ വാണിംഗിന് പുറമെ ഡ്രൈവർമാർക്ക് പ്രത്യേക മുന്നറിയിപ്പ്

അയര്‍ലണ്ടിലെ തെക്ക്-പടിഞ്ഞാറന്‍ പ്രദേശത്തുള്ള ആറ് കൗണ്ടികളില്‍ യെല്ലോ വാണിങ് നല്‍കി Met Eireann. Clare, Cork, Kerry, Limerick, Tipperary, Waterford കൗണ്ടികളില്‍ തിങ്കളാഴ്ച രാത്രി കനത്ത മൂടല്‍മഞ്ഞുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ ചൊവ്വാഴ്ച രാവിലെ 10 മണിവരെ മുന്നറിയിപ്പ് നിലവിലുണ്ടാകും.

മൂടല്‍മഞ്ഞ് കാരണം റോഡിലെ കാഴ്ച കുറയുമെന്നതിനാല്‍ ഡ്രൈവര്‍മാരും, കാല്‍നടയാത്രക്കാരും അതീവജാഗ്രത പാലിക്കണമെന്ന് റോഡ് സുരക്ഷാ വകുപ്പ് അറിയിച്ചു. വാഹനങ്ങള്‍ ഫോഗ് ലാംപുകളും, ഡിം ഹെഡ് ലൈറ്റുകളും ഉപയോഗിക്കണം. വേഗത വളരെ കുറയ്ക്കാനും, മറ്റ് വാഹനങ്ങളില്‍ നിന്നും സുരക്ഷിത അകലം പാലിക്കാനും പ്രത്യേകം നിര്‍ദ്ദേശമുണ്ട്.

കാല്‍നടയാത്രക്കാര്‍, സൈക്കിള്‍ യാത്രക്കാര്‍ എന്നിവര്‍ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന രീതിയുള്ളതോ, തിളങ്ങുന്നതോ ആയ വസ്ത്രങ്ങള്‍ വേണം ധരിക്കാന്‍.

Share this news

Leave a Reply

%d bloggers like this: